
കാഞ്ഞങ്ങാട് / കാസർകോട്: കൂട്ടുകാരോടൊത്ത് കുളത്തില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങിമരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. നോര്‍ത്ത് ചിത്താരി അസീസിയ അറബിക് കോളജ് വിദ്യാര്‍ത്ഥി മുഅവ്വിദ് (16) ആണ് മരിച്ചത്. വെള്ളിയാഴ്‌ച വൈകിട്ടാണ് സംഭവം.

കുളത്തില്‍ താഴ്ന്നുപോയ മുഅവ്വിദിനെ നാട്ടുകാര്‍ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കൊട്ടോടിയിലായിരുന്ന കുടുംബം. അടുത്ത കാലത്താണ് പാറപ്പള്ളി കാട്ടിപ്പാറയിലേക്ക് താമസം മാറിയത്.
കൗലത്ത് ആണ് മാതാവ്. റിസ്‌വാന, റാനിയ, മുഹമ്മദ്, ഫാത്തിമത്ത് സല്‍വ എന്നിവർ സഹോദരങ്ങളാണ്. മുഅവ്വിദിൻ്റെ മരണം നാടിനെ ദുഃഖത്തിലാഴ്ത്തി.
