കോവിഡ് സാഹചര്യത്തിൽ 12ാം ക്ലാസ്​ പരീക്ഷ; ഒരു മരണമെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്വം സംസ്​ഥാന സര്‍ക്കാറിന്; മുന്നറിയിപ്പുമായി സുപ്രീംകോടതി

  • Post category:news
  • Reading time:1 min read
You are currently viewing കോവിഡ് സാഹചര്യത്തിൽ 12ാം ക്ലാസ്​ പരീക്ഷ; ഒരു മരണമെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്വം സംസ്​ഥാന സര്‍ക്കാറിന്; മുന്നറിയിപ്പുമായി സുപ്രീംകോടതി

ആ​ന്ധ്രപ്രദേശി​ല്‍ 12ാം ക്ലാസ്​ പരീക്ഷ നടത്തുന്നതി​ന്‍റെ ഭാഗമായി ഒരു മരണമെങ്കിലും സംഭവിച്ചാല്‍ അതി​ന്‍റെ ഉത്തരവാദിത്തം സംസ്​ഥാന സര്‍ക്കാറിനായിരിക്കുമെന്ന്​ സുപ്രീംകോടതി. ​മരണം സംഭവിച്ചാല്‍ ഒരു കോടി രൂപ നഷ്​ടപരിഹാരം നല്‍കേണ്ടിവരുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.12ാം ക്ലാസ്​ പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട വാദം കേള്‍ക്കുകയായിരുന്നു കോടതി. കേസില്‍ വീണ്ടും നാളെ വാദം കേള്‍ക്കും.

കോവിഡ്​-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ 21 സംസ്​ഥാനങ്ങള്‍ 12ാം ക്ലാസ്​ പരീക്ഷ റദ്ദാക്കിയിരുന്നു. സി.ബി.എസ്​.ഇയും സി.ഐ.എസ്​.സി.ഇയും പരീക്ഷ റദ്ദാക്കിയിരുന്നു. എന്നാല്‍ സംസ്​ഥാനത്തെ കോവിഡ്​-19 സാഹചര്യങ്ങള്‍ മെച്ചപ്പെട്ടതായും അതിനാല്‍ പരീക്ഷ നടത്തുമെന്നും ആന്ധ്ര പ്രദേശ്​ സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു.ഇതി​ന്‍റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.

‘ഒരു മരണമെങ്കിലും സംഭവിച്ചാല്‍ നഷ്ടപരിഹാരം ഒരു കോടി രൂപയായി ഉത്തരവിടാം. മറ്റെല്ലാ ബോര്‍ഡുകളും പരീക്ഷ റദ്ദാക്കി. പക്ഷേ എന്തുകൊണ്ട്​ മാത്രം ആന്ധ്ര പ്രദേശ്​ അതില്‍നിന്ന്​ വ്യത്യസ്​മാകാന്‍ ശ്രമിക്കുന്നു’ ജസ്​റ്റിസുമാരായ​ എ.എം. ഖാന്‍വില്‍കാറും ദിനേഷ്​ മഹേശ്വരിയും അടങ്ങിയ രണ്ടംഗ ബെഞ്ച്​ ചോദിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്​ ഒരു കോടി രൂപ നഷ്​ടപരിഹാരം നല്‍കുന്ന സംസ്​ഥാനങ്ങളുണ്ട്​.ഈ തുക ആന്ധ്ര പ്രദേശും നല്‍കണമെന്ന്​ പറയും, സുപ്രീംകോടതി പറഞ്ഞു. കോവിഡ്​ -19​യുടെ മാരകമായ വകഭേദം വന്ന വൈറസുകള്‍ വ്യാപിക്കു​മ്പോള്‍ ക്ലാസ്​മുറികളിലെ പരീക്ഷ നടത്തണമെന്ന്​ സംസ്​ഥാനത്തിന്​ നിര്‍ബന്ധമെന്താണെന്നും സുപ്രീംകോടതി ചോദിച്ചു.

മറ്റു സംസ്​ഥാനങ്ങള്‍ യാഥാര്‍ഥ്യത്തെ ഉള്‍ക്കൊണ്ട്​ ഉചിതമായ തീരുമാനമെടുത്തു. ഇവിടെ പുതിയ വകഭേദം റി​​പ്പോര്‍ട്ട്​ ചെയ്​തു. ഡെല്‍റ്റ പ്ലസ്​. അതെങ്ങനെ ബാധിക്കുമെന്ന്​ ആര്‍ക്കും അറിയില്ല. അതിനിടെ ഈ പരീക്ഷ നടത്താന്‍ ആരു തീരുമാനമെടുത്തു. അതിന്‍റെ മാനദണ്ഡം എന്തെല്ലാമായിരുന്നു​? കോടതി ചോദിച്ചു.
ഇത്​ എല്ലാവരുടെയും ആരോഗ്യത്തെക്കുറിച്ചുള്ള ചോദ്യമാണ്​. അത്​ പരീക്ഷ നടത്തിപ്പ്​ സംബന്ധിച്ച്‌​ മാത്രമല്ല. നിങ്ങളുടെ പദ്ധതി ഞങ്ങള്‍ക്ക്​ ബോധ്യപ്പെട്ടിട്ടില്ല സുപ്രീംകോടതി പറഞ്ഞു.

0Shares