ഐ.ടി കമ്പനികള്‍ക്ക് മൂന്നുമാസത്തെ വാടക ഒഴിവാക്കി; ഇളവുകള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

  • Post category:news
  • Reading time:1 min read
You are currently viewing ഐ.ടി കമ്പനികള്‍ക്ക് മൂന്നുമാസത്തെ വാടക ഒഴിവാക്കി;  ഇളവുകള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

കേരളാ സര്‍ക്കാര്‍ ഐ.ടി പാര്‍ക്കുകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചു. മൂന്നു മാസത്തെ വാടക നല്‍കേണ്ടതില്ല. 10000 സ്‌ക്വയര്‍ ഫീറ്റ് വരെ വാടകയ്ക്ക് എടുത്തിരിക്കുന്ന കമ്പനികള്‍ക്ക് ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ വാടകയാണ് ഒഴിവാക്കിയത്. ഐടി പാര്‍ക്കുകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഇന്‍ക്യുബേഷന്‍ സെന്ററുകളേയും ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ വാടക നല്‍കുന്നതില്‍ നിന്നും ഒഴിവാക്കി.

പതിനായിരം സ്‌ക്വയര്‍ ഫീറ്റിനു മുകളില്‍ സ്ഥലം വാടകയ്ക്ക് എടുത്തിരിക്കുന്ന കമ്പനികള്‍ നല്‍കേണ്ട വാടകയ്ക്ക് ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ മൊററ്റോറിയം ഏര്‍പ്പെടുത്തി. ആ വാടക ജൂലൈ , ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ പിഴയോ സര്‍ചാര്‍ജോ ഇല്ലാതെ അടയ്ക്കാവുന്നതാണ്. സര്‍ക്കാര്‍ ഐ.ടി പാര്‍ക്കുകളില്‍ സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റുകള്‍ ഉള്‍പ്പെടെയുള്ള ഐ.ടി ഇതര സ്ഥാപനങ്ങളും ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ വാടക നല്‍കേണ്ടതില്ല.

ഐ.ടി പാര്‍ക്കുകളിലെ സര്‍ക്കാര്‍ ബില്‍ഡിങ്ങുകളില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി /ഐടി ഇതര സ്ഥാപനങ്ങള്‍ വാര്‍ഷികമായി വാടകയില്‍ വരുന്ന 5% വര്‍ദ്ധനവ് 2020-21 സാമ്പത്തിക വര്‍ഷം നല്‍കേണ്ടതില്ല. ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള ആറു മാസക്കാലയളവില്‍ വാടകയ്ക്കു മേലുള്ള സര്‍ചാര്‍ജുകളും ഒഴിവാക്കിയിട്ടുണ്ട്. മാര്‍ച്ച് 31, 2021 നോ അതിനു മുന്‍പോ ഐ.ടി പാര്‍ക്കുകളില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ഐ.ടി കമ്പനികള്‍ക്ക് പ്രവര്‍ത്തനം ആരംഭിച്ചതിനു ശേഷമുള്ള ആദ്യത്തെ മൂന്നു മാസം നല്‍കേണ്ട വാടക ഒഴിവാക്കുന്ന പ്രത്യേക സ്‌കീമും നടപ്പിലാക്കുന്നു.

ലോക്ഡൗണ്‍ കാലയളവില്‍ വൈദ്യുതി ഉപഭോഗത്തില്‍ കാര്യമായ കുറവു വന്ന സ്ഥിതി പരിഗണിച്ച്, കമ്പനികളുടെ നിലവിലെ വൈദ്യുതി താരിഫ് അതിനു ആനുപാതികമായി കുറയ്ക്കാനുള്ള നടപടികളും സ്വീകരിച്ചു വരുന്നു.

0Shares