പൊലീസ് സ്റ്റേഷനില്‍ സ്ലാബ് അടര്‍ന്ന് വീണു; രാത്രി ഡ്യൂട്ടിയിലെ പൊലീസുകാരൻ ഭാഗ്യത്തിൽ രക്ഷപ്പെട്ടു, സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ആവശ്യം

  • Post category:local news / news
  • Reading time:1 min read
You are currently viewing പൊലീസ് സ്റ്റേഷനില്‍ സ്ലാബ് അടര്‍ന്ന് വീണു; രാത്രി ഡ്യൂട്ടിയിലെ പൊലീസുകാരൻ ഭാഗ്യത്തിൽ രക്ഷപ്പെട്ടു, സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ആവശ്യം

കുമ്പള / കാസർകോട്: പൊലീസ് സ്റ്റേഷനിലെ കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്ന് വീണപ്പോൾ ഭാഗ്യം കൊണ്ട് പൊലീസുകാരൻ രക്ഷപ്പെട്ടു. കുമ്പള പോലീസ് സ്‌റ്റേഷനിൽ ബുധനാഴ്‌ച രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊലീസുകാരൻ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ശക്‌തമായ കാറ്റും മഴയും ഇടിമിന്നലും വൈദ്യുതി തടസവും ഉണ്ടായിരുന്ന സമയത്താണ് അപകടം നടന്നത്.

പോലീസ് സ്റ്റേഷൻ ചുമതലയിൽ ഉണ്ടായിരുന്ന പൊലീസുകാരൻ്റെ മേശ പുറത്താണ് സ്ലാബ് അടര്‍ന്നു വീണത്.

ക്രിമിനൽ കേസുകൾ അടക്കം ഒട്ടേറെ തിരക്കുള്ള ജില്ലയിലെ പോലീസ് സ്റ്റേഷൻ ആണ് കുമ്പളയിലേത്. ജോലിത്തിരക്കിനിടയിൽ പാതിരിക്കുന്ന അപകട ഭീഷണിയും ഉദ്യോഗസ്ഥരിൽ അസ്വസ്ഥതകൾ ഉണ്ടാക്കുന്നു.

സ്റ്റേഷൻ്റെ പലയിടത്തായി സ്ലാബുകള്‍ വീഴാറായി നില്‍ക്കുകയാണ്. മഴക്കാലത്തെ പ്രതിസന്ധികൾക്ക് ഇടയിൽ കെട്ടിടത്തിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ അറ്റകുറ്റ പണി നടത്തി സുരക്ഷ ഉറപ്പ് വരുത്തണമെന്നാണ് ഉദ്യോഗസ്ഥരുടെ ആവശ്യം.

0Shares