മോൻസൺ ഈ വിധം വളർന്നതിന് കൂട്ടുനിന്നത് പോലീസുകാർ; ഇക്കാര്യം അന്വേഷിക്കണ്ടതല്ലേ; രൂക്ഷ വിമർശനവുമായി ഹൈകോടതി

  • Post category:news
  • Reading time:1 min read
You are currently viewing മോൻസൺ  ഈ വിധം വളർന്നതിന് കൂട്ടുനിന്നത് പോലീസുകാർ; ഇക്കാര്യം അന്വേഷിക്കണ്ടതല്ലേ; രൂക്ഷ വിമർശനവുമായി ഹൈകോടതി

മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസ് പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പൊലീസുകാർ കൂട്ടു നിന്നത് കൊണ്ടല്ലേ മോൻസൻ ഈ വിധം വളർന്നതെന്ന് കോടതി ചോദിച്ചു.ഇത് പൊലീസ് ഉദ്യോഗസ്ഥർ ശ്രദ്ധിക്കേണ്ടിയിരുന്നെന്നും ഇക്കാര്യം അന്വേഷിക്കണ്ടതല്ലേയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.

മോന്‍സനെതിരെ മൊഴി നല്‍കിയതിൻ്റെ പേരില്‍ പൊലീസ് പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച്‌ മുന്‍ ഡ്രൈവര്‍ ഇ. വി അജിത്ത് നല്‍കിയ ഹര്‍ജി പരിഗണിക്കവേയായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.സസ്പെൻഡ് ചെയ്ത ഐ.ജിക്ക് എതിരായ ആരോപണം എന്താണെന്നു കോടതി ആരാഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാൻ ഇടപെട്ടു എന്നതാണു കുറ്റമെന്നും കേസിനു വിദേശ ബന്ധം കണ്ടെത്താനായിട്ടില്ലെന്നും സർക്കാർ അറിയിച്ചു. കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട്‌ നൽകാൻ ഇ .ഡി സാവകാശം തേടി. കേസിനു വിദേശ ബന്ധം ഒന്നും കണ്ടെത്താൻ ആയില്ല എന്ന് കോടതിയെ അറിയിച്ചു.അതേസമയം സാമ്പത്തിക തട്ടിപ്പിൽ അനിത പുല്ലയിലിനു പങ്ക് ഉള്ളതായി കണ്ടെത്തിയിട്ടില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.

0Shares