
ഇടുക്കി: നേര്യമംഗലം കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിര രാമകൃഷ്ണൻ്റെ മൃതദേഹവുമായി കോതമംഗലം ടൗണില്‍ നടത്തിയ പ്രതിഷേധത്തില്‍ സംഘർഷം.
മൃതദേഹം നാട്ടുക്കാരുടെ കൈയ്യില്‍ നിന്ന് ബലമായി പോലീസ് പിടിച്ചെടുത്തു. മൃതദേഹം കിടത്തിയ ഫ്രീസർ റോഡിലൂടെ വലിച്ചുകൊണ്ടു പോയാണ് ആംബുലൻസിലേക്ക് മാറ്റിയത്. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

പോലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘർഷം ഉടലെടുത്തതിനെ തുടർന്ന് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്‌തു നീക്കുകയും സമരപ്പന്തല്‍ പോലീസ് ബലമായി പൊളിച്ചു നീക്കുകയും ചെയ്‌തു.
തിങ്കളാഴ്‌ച രാവിലെയാണ് കാട്ടാന ആക്രമണത്തില്‍ ഇന്ദിര (70) കൊല്ലപ്പെട്ടത്. കൂവ വിളവെടുക്കുന്നതിന് ഇടയില്‍ കാട്ടന ആക്രമിക്കുകയായിരുന്നു. സാരമായി പരിക്കേൽക്കുകയും കോതമംഗലത്തെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴി മരണം സംഭവിക്കുകയായിരുന്നു.
