
മധ്യപ്രദേശിൽ കോവിഡ് പ്രതിരോധ വാക്സിനെടുക്കാൻ പോലീസ് കോൺസ്റ്റബിൾ എത്തിയത് യമരാജൻ കാലന്‍റെ വേഷത്തിൽ. ഇന്ദോറിലെ സർക്കാർ ആശുപത്രിയിലാണ് ബുധനാഴ്ച പോലീസുകാരനായ ജവഹർ സിങ് ഈ വേഷത്തിൽ വാക്സിനെടുക്കാൻ എത്തിയത്.

മടികൂടാതെ വാക്സിനെടുക്കാൻ മുൻനിര പോരാളികൾക്ക് സന്ദേശം നൽകുന്നതിനാണ് കാലന്‍റെ വേഷം ധരിച്ചെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. കാലന്‍റെ വേഷം ധരിച്ച് ജവഹർ സിങ് വാക്സിൻ സ്വീകരിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചു.കഴിഞ്ഞവർഷം കോവിഡ് പടർന്നുപിടിച്ച ഏപ്രിലിൽ കാലന്‍റെ വേഷം ധരിച്ച് സിങ് ബോധവത്കരണത്തിന് ഇറങ്ങിയിരുന്നു.
