പോലീസ് പരാതി പരിഹാര അതോറിറ്റി തീര്‍പ്പാക്കിയത് 17 പരാതികള്‍

  • Post category:local news
  • Reading time:1 min read
You are currently viewing പോലീസ് പരാതി പരിഹാര അതോറിറ്റി തീര്‍പ്പാക്കിയത് 17 പരാതികള്‍

കാസർകോട്: കളക്ടറേറ്റില്‍ നടന്ന പോലീസ് പരാതി പരിഹാര അതോറിറ്റി സിറ്റിങ്ങില്‍ 17 പരാതികള്‍ തീര്‍പ്പാക്കി. 27 പരാതികളാണ് സിറ്റിങ്ങില്‍ പരിഗണിച്ചത്. പത്തെണ്ണം അടുത്ത സിറ്റിങിലേക്ക് മാറ്റി. ജില്ലാതല പോലീസ് പരാതി പരിഹാര അതോറിറ്റി ചെയര്‍മാന്‍ പി.എസ്.ദിവാകരന്‍ ആണ് പരാതികള്‍ കേട്ടത്.

ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, ജില്ലാ പോലീസ് മേധാവി പി.ബി.രാജീവ്, ഹുസൂര്‍ ശിരസ്തദാര്‍ എസ്.ശ്രീജയ തുടങ്ങിയവര്‍ സിറ്റിങില്‍ പങ്കെടുത്തു.

0Shares