ഐസ്‌ക്രീം കേക്ക് കഴിക്കാന്‍ ആഗ്രഹം; അടുത്ത് കണ്ട കടയ്ക്ക് മുന്നില്‍ ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്ത് പൈലറ്റ്

  • Post category:news
  • Reading time:1 min read
You are currently viewing ഐസ്‌ക്രീം കേക്ക് കഴിക്കാന്‍ ആഗ്രഹം; അടുത്ത് കണ്ട കടയ്ക്ക് മുന്നില്‍ ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്ത് പൈലറ്റ്

പൈലറ്റിന് വിശന്നു, തൊട്ടടുത്ത് കണ്ട കടയ്ക്ക് മുന്നില്‍ ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്ത് പൈലറ്റ്. കാനഡയിലെ ടിസിഡാലയിലാണ് സംഭവം. കഴിഞ്ഞ ജൂലൈ 31നാണ് സംഭവം. പാല്‍ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന ഡയറി ക്യൂന്‍ ഷോറൂമിന് മുന്നിലാണ് ഹെലികോപ്റ്റര്‍ ഇറങ്ങിയത്. ഹെലികോപ്റ്ററിന് ആ പ്രദേശത്തെ എയര്‍ ആംബുലന്‍സിന്‍റെ നിറം ആയതിനാല്‍ എന്തെങ്കിലും അടിയന്തര സാഹചര്യം എന്നാണ് എല്ലാവരും കരുതിയത്.

എന്നാല്‍ യഥാര്‍ഥ സംഭവം ഇങ്ങനെയായിരുന്നു. ലിയോറോയി സ്വദേശിയായ 34 കാരനാണ് ഹെലികോപ്റ്റര്‍ ഓടിച്ചത്. ഇയാള്‍ക്ക് പൈലറ്റ് ലൈസന്‍സുണ്ട്. എന്നാല്‍ കടയ്ക്ക് മുന്നില്‍ നിര്‍ത്തിയത് നിയമവിരുദ്ധമാണ്. ഹെലികോപ്റ്ററിന്‍റെ നിറം ചുവപ്പ് ആയതിനാല്‍ എയര്‍ ആംബുലന്‍സ് എന്ന് തെറ്റിദ്ധരിക്കുകയായിരുന്നെന്ന് ടിസിഡാലയിലെ മേയര്‍ പറയുന്നു.

പൈലറ്റ് ഇറങ്ങി ഡയറിക്യൂന്‍ ഭക്ഷണശാലയ്ക്ക് മുന്നില്‍ നിര്‍ത്തുന്നതും, അവിടെ നിന്ന് ഐസ്‌ക്രീം കേക്ക് വാങ്ങി മടങ്ങുന്നതും കാണാമെന്നും, അന്വേഷണത്തില്‍ ഇയാള്‍ക്ക് വിശന്നതിനെ തുടര്‍ന്നാണ് ഇയാള്‍ ഹെലികോപ്റ്റര്‍ നിലത്തിറക്കിയതെന്ന് അറിയാന്‍ കഴിഞ്ഞെന്നും, സംഭവത്തിന്‍റെ വിവിധ വീഡിയോകള്‍ പരിശോധിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞെന്നും മേയര്‍ പറയുന്നു.

അതേ സമയം, സംഭവം വാര്‍ത്തയാകും വരെ തങ്ങളുടെ ഭക്ഷണശാലയില്‍ നിന്നും കേക്ക് വാങ്ങാന്‍ എത്തിയതാണ് പൈലറ്റെന്ന് അറിയില്ലായിരുന്നുവെന്നാണ് ഡയറി ക്യൂന്‍ ജീവനക്കാര്‍ പറയുന്നത്. പൈലറ്റിനെതിരെ പ്രൊസിക്യൂഷന്‍ നടപടികള്‍ ആരംഭിച്ചെന്നും. ഇയാള്‍ സെപ്തംബര്‍ 7ന് കോടതി മുന്‍പില്‍ ഹാജറാകണമെന്നുമാണ് അധികൃതര്‍ അറിയിക്കുന്നത്.

0Shares