സ്നേഹവും കരുതലും മണ്ണിന് എന്ന സന്ദേശവുമായി മാന്തൈ @ 2021; ബേക്കൽ ഡി.വൈ.എസ്.പി. ബിജു കെ.എം നാട്ടുമാവിൻ തൈ നട്ട് ഉദ്‌ഘാടനം നിർവഹിച്ചു

You are currently viewing സ്നേഹവും കരുതലും മണ്ണിന് എന്ന സന്ദേശവുമായി മാന്തൈ @ 2021; ബേക്കൽ ഡി.വൈ.എസ്.പി. ബിജു കെ.എം നാട്ടുമാവിൻ തൈ നട്ട് ഉദ്‌ഘാടനം നിർവഹിച്ചു

തച്ചങ്ങാട്(കാസർകോട്): ലോക പരിസ്ഥിതിദിനത്തിൽ മണ്ണിനെയും പ്രകൃതിയെയും അടുത്തറിഞ്ഞുള്ള പ്രവർത്തനവുമായി തച്ചങ്ങാട് ഗവ.ഹൈസ്കൂൾ മണ്ണിന് തണലായൊരായിരം മാന്തൈ@ 2021 എന്ന പരിപാടി സംഘടിപ്പിച്ചു. കരുതലും സ്നേഹവും മണ്ണിന് എന്ന സന്ദേശം ഉയർത്തിപിടിച്ചാണ് തച്ചങ്ങാട് ജനത ഒന്നടങ്കം 2021 നാട്ടുമാവിൻ തൈകൾ നട്ടുപിടിപ്പിച്ചത്. തച്ചങ്ങാട് ഗവ.ഹൈസ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റും സീഡ് പരിസ്ഥിതി ക്ലബ്ബും സഹകരിച്ചാണ് ഈ പ്രവർത്തനത്തിന് കുട്ടികളേയും രക്ഷിതാക്കളെയും സന്നദ്ധസംഘടനകളേയും രംഗത്തിറക്കിയത്. ഈ പരിപാടിയുടെ ഔദ്യോഗികമായ ഉദ്ഘാടനം ബേക്കൽ ഡി.വൈ.എസ്.പി. ബിജു കെ.എം സ്കൂൾ വളപ്പിൽ നാട്ടുമാവിൻ തൈ നട്ടു കൊണ്ട് നിർവ്വഹിച്ചു.

കോവിഡ് 19 രോഗവ്യാപനവും ലോക്ക് ഡൗൺസാഹചര്യങ്ങളും അതിജീവിച്ച് സ്കൂളിലെ 1500 ഓളം കുട്ടികളുടെ വാട്സ് ആപ് കൂട്ടായ്മ വഴിയാണ് സംഘാടനം. ഓരോ കുട്ടിയും ഓരോ രക്ഷിതാവും ഒരു മാവിൻ തൈ വീതം പരിസ്ഥിതിദിനത്തിലേക്കായി കരുതിവയ്ക്കണമെന്ന നിർദ്ദേശമാണ് കുട്ടികളിലൂടെ പ്രചരിപ്പിച്ചത്. അതുകൊണ്ട് തന്നെ 2021 നാട്ടുമാവുകൾ എന്ന ലക്ഷ്യം മറികടന്ന് മൂവായിരത്തി പത്ത് മാവിൻ തൈകളാണ് ഇന്ന് നട്ടുപിടിപ്പിച്ചത്.

നാട്ടിൽ നിന്നും അന്യമായിക്കൊണ്ടിരിക്കുന്ന നാട്ടുമാവുകൾ സംരക്ഷിക്കുക എന്ന ശ്രദ്ധേയമായ നിർദ്ദേശമാണ് തച്ചങ്ങാട്ടെ ഗ്രാമീണ ജനത നെഞ്ചേറ്റിയത്. കോവിഡിൻ്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ അടഞ്ഞുകിടക്കുകയാണെങ്കിലും വ്യത്യസ്തങ്ങളും ശ്രദ്ധേയങ്ങളുമായ നിരവധി പരിപാടികളുമായി തച്ചങ്ങാട്ടെ എസ്.പി.സി യൂണിറ്റും സീഡ് പരിസ്ഥിതി ക്ലബ്ബും കർമനിരതരാണ്. ഏറെ പുതുമയുള്ള പ്രവർത്തനങ്ങളുടെ കരുതലുമായി സ്കൂൾ തുറക്കാൻ കാത്തിരിക്കുകയാണ് ഇവിടുത്തെ ഈ സംഘങ്ങൾ.

പള്ളിക്കര ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മണിക്ണoൻ, കുഞ്ഞബ്ദുള്ള മവ്വൽ, ഉദുമ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗീത, സ്കൂൾ പ്രഥമാധ്യാപകൻ സുരേശൻ. പി.കെ, പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടി പ്പളം, വികസന സമിതി ചെയർമാൻ വി.വി സുകുമാരൻ. എസ്.എം.സി ചെയർമാർ ടി.വി.നാരായണൻ, മനോജ് പിലിക്കോട്, വിജയകുമാർ, ഡോ.സുനിൽകുമാർ കോറോത്ത്, സജിത, എസ്.പി.സി. റെഡ്ക്രോസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് , സീഡ് പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ തുടങ്ങിയവർ പങ്കാളികളായി.

0Shares