കുത്തിയൊഴുകുന്ന തൊമ്മൻകുത്ത് പുഴ; ലുങ്കിയുടുത്ത്, തലയിൽ കെട്ടും കെട്ടി മോഹൻലാൽ

  • Post category:entertainment
  • Reading time:1 min read
You are currently viewing കുത്തിയൊഴുകുന്ന തൊമ്മൻകുത്ത് പുഴ; ലുങ്കിയുടുത്ത്, തലയിൽ കെട്ടും കെട്ടി മോഹൻലാൽ

തൊടുപുഴ: തൊമ്മൻകുട്ടി പുഴയിലെ ഒഴുക്ക് വകവെയ്ക്കാതെ ചങ്ങാടം തുഴഞ്ഞ് മോഹൻലാൽ. ഒരു ലുങ്കിയും ഷർട്ടും ധരിച്ച് തലയിൽ കെട്ട് കെട്ടി തനിച്ചായിരുന്നു അദ്ദേഹത്തിൻ്റെ സാഹസികത. തൊമ്മൻകുത്ത് ചപ്പാത്തിന് കീഴിൽ നടന്ന സിനിമയുടെ ചിത്രീകരണ രംഗം സോഷ്യൽ മീഡിയയിൽ വൈറലാണ്.

എം.ടിയും മോഹൻലാലും പ്രിയദർശനും ഒന്നിക്കുന്ന ‘ഒളവും തീരവും’ എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ശനിയാഴ്ചയാണ് മോഹൻലാൽ ചിത്രീകരണത്തിനായി എത്തിയത്. ആരാധകരും അങ്ങനെ തന്നെ. ഇവർ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

മോഹൻലാലിന്‍റെ നരനിലെ ‘ഓമൽ കണ്മണി’ എന്ന ഗാനത്തിന്‍റെ പശ്ചാത്തലത്തിലാണ് ദൃശ്യങ്ങൾ പ്രചരിച്ചത്. അതുകൊണ്ട് തന്നെ നരന്‍റെ രണ്ടാം ഭാഗമെന്ന പ്രചാരണവും സോഷ്യൽ മീഡിയയിൽ സജീവമാണ്. എന്നാൽ പിന്നീടാണ് ഇത് മറ്റൊരു സിനിമയാണെന്ന് അറിഞ്ഞത്.

0Shares