അമ്മ മരിച്ചുപോയി, വിശന്ന കുഞ്ഞിന് നഴ്‌സിംഗ് ഓഫീസർ മുലപ്പാൽ നൽകി; മാലാഖമാരിലെ അനുകമ്പയുടെ പര്യായമായി മറ്റൊരമ്മയും

You are currently viewing അമ്മ മരിച്ചുപോയി, വിശന്ന കുഞ്ഞിന് നഴ്‌സിംഗ് ഓഫീസർ മുലപ്പാൽ നൽകി; മാലാഖമാരിലെ അനുകമ്പയുടെ പര്യായമായി മറ്റൊരമ്മയും

കാസർകോട്: ആസ്സാം സ്വദേശിയായ യുവതിയുടെ മൃതദേഹത്തിൻ്റെ ഒന്നിച്ച്, മുപ്പത്തിയേഴ് ദിവസം മാത്രം പ്രായമുള്ള കുഞ്ഞും ഉണ്ടായിരുന്നു. ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുവന്നതായിരുന്നു.

കുഞ്ഞിൻ്റെ വിശപ്പടക്കാൻ മാർഗമില്ലാതെ കൂടെയുണ്ടായിരുന്ന ബന്ധുക്കൾ വലയുകയായിരുന്നു. ഇതേതുടർന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്‌സിംഗ് ഓഫീസറായ മെറിൻ ബെന്നി മുലപ്പാൽ കൊടുക്കാൻ സന്നദ്ധയായി മുന്നോട്ട് വന്നു.

ആശുപത്രി അധികൃതരുടെ ഇടപെടലിനെ തുടർന്നാണ് സംഭവം. വിശപ്പ് മാറ്റിയ കുഞ്ഞിനെ ഉറക്കി, വസ്ത്രങ്ങൾ മാറ്റി ആശുപത്രി അധികൃതർ ബന്ധുക്കൾക്ക് കൈമാറി.

ആതുര സേവനത്തിൻ്റെയും മനുഷ്യത്വത്തിൻ്റെയും ഉദാത്ത മാതൃകയായ മെറിൻ.ഒരു വയസ് പ്രായമുള്ള കുഞ്ഞിൻ്റെ അമ്മയാണ്. ജനറൽ ആശുപത്രി ഡപ്യൂട്ടി സുപ്രണ്ട് ഡോ. ജമാൽ അഹ്‌മദ്‌ മെറിൻ ബെന്നിയെ അഭിനന്ദിച്ചു.

0Shares