
കാസർകോട്: കാസര്‍കോട് ബീച്ച് റോഡിലെ ആസ്ട്രൽ വാച്ചസ് കമ്പനി സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് പുതിയ സംരംഭം ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് .ഇതിനായി വ്യവസായ മന്ത്രി പി രാജീവിനെ കണ്ട് അദ്ദേഹം കത്ത് കൈമാറി.
ആസ്ട്രൽ വാച്ചസ് കമ്പനി കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്‍റെ വിസ്തീർണം 1.99 ഏക്കറാണ് ഈ സ്ഥലത്തിന്‍റെ നിലവിലെ ഉടമസ്ഥവകാശം കെ.എസ്.ഐ.ഡി. സി.യുടെ പേരിലുള്ളതാണ്. ഈ സ്ഥലം വെറുതെ കിടക്കുന്നതിന് പകരം ടെക്‌നോളജി പാർക്ക് അടക്കമുള്ള മറ്റേതെങ്കിലും സംരംഭങ്ങൾ തുടങ്ങാൻ നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രിക്ക് നൽകിയ കത്തിൽ കാസര്‍കോട് എം.എല്‍.എ ആവശ്യപ്പെട്ടു.

ബീച്ച് റോഡിൽ ആസ്ട്രൽ വാച്ചസ് കമ്പനി 1978ലാണ് പ്രവർത്തനമാരംഭിച്ചത്. എച്ച്. എം.ടി. കമ്പനിക്ക് വാച്ചുകൾ സംയോജിപ്പിച്ച് കൊടുക്കുകയാണ് ഈ കമ്പനി ചെയ്ത് പോന്നിരുന്നത്. എച്ച്.എം.ടി. കമ്പനിയിൽ നിന്നുള്ള ഓർഡറുകളിൽ കുറവ് വന്നതിനെത്തുടർന്ന് കമ്പനി കുറെ നാളുകളായി നഷ്ടത്തിൽ പോയിക്കൊണ്ടിരിക്കുകയായിരുന്നു. വൈവിധ്യ വത്കരണത്തിനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടത്തിനെത്തുതുടർന്ന് 2002 ൽ കമ്പനി പ്രവർത്തനം നിർത്തിവെക്കുകയും ചെയ്യുകയായിരുന്നു.
