നായന്മാര്‍മൂലയിലും മേല്‍പാലം വേണം; ദേശീയപാത പ്രവൃത്തി തടഞ്ഞു, ഉദ്യോഗസ്ഥരുമായി വാക്‌തർക്കം, നിർമാണ പ്രവൃത്തി നിര്‍ത്തിച്ചു

  • Post category:local news / news
  • Reading time:1 min read
You are currently viewing നായന്മാര്‍മൂലയിലും മേല്‍പാലം വേണം; ദേശീയപാത പ്രവൃത്തി തടഞ്ഞു, ഉദ്യോഗസ്ഥരുമായി വാക്‌തർക്കം, നിർമാണ പ്രവൃത്തി നിര്‍ത്തിച്ചു

കാസര്‍കോട്: ദേശീയപാത വികസനത്തിൻ്റെ ഭാഗമായി അനുവദിച്ച മിനി അടിപ്പാതക്ക് പകരം മേല്‍പാലം തന്നെ വേണമെന്നാവശ്യപ്പെട്ട് നായന്മാര്‍മൂലയില്‍ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം ശക്തമായി. ബുധനാഴ്‌ച രാവിലെ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവൃത്തി തടഞ്ഞു. ഇതേതുടര്‍ന്ന് ഏരെ നേരം ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ വാക്‌തർക്കമുണ്ടായി. വിവരമറിഞ്ഞ് വിദ്യാനഗര്‍ പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

ഒടുവില്‍ 24 മണിക്കൂര്‍ പ്രവൃത്തി നിര്‍ത്തിവെക്കുന്നതായുള്ള അധികൃതരുടെ ഉറപ്പിന്മേല്‍ പ്രതിഷേധം അയയുകയായിരുന്നു. അതേസമയം ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബുധനാഴ്‌ച ജില്ലാ കലക്ടറേയും ജനപ്രതിനിധികളേയും കാണാനും കണ്ണൂരില്‍ പോയി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പരാതി ബോധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രദേശത്ത് മേല്‍പാലം അനുവദിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് നാട്ടുകാരും വ്യാപാരികളും.

0Shares