ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; സ്‌കൂളിൽ കൗൺസിലിങ്ങിൽ പീഡന വിവരം വെളിപ്പെടുത്തി, അറസ്റ്റിലായ ഉദുമ സ്വദേശികൾ റിമാണ്ടിൽ

  • Post category:local news / news
  • Reading time:1 min read
You are currently viewing ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; സ്‌കൂളിൽ കൗൺസിലിങ്ങിൽ പീഡന വിവരം വെളിപ്പെടുത്തി,   അറസ്റ്റിലായ ഉദുമ സ്വദേശികൾ റിമാണ്ടിൽ

ചിറ്റാരിക്കാൽ / കാസർകോട്: ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട സ്ക്കൂൾ വിദ്യാർത്ഥിനിയെ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ ചിറ്റാരിക്കാൽ പോലീസ് റജിസ്റ്റർ ചെയ്‌ത പോക്സോ കേസ്സിൽ ഉദുമ സ്വദേശികൾ റിമാണ്ടിൽ. ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന സ്‌കൂൾ വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്.

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഉദുമ സ്വദേശികളായ ശരൺ (22) നിഥിൻ (20) എന്നിവരാണ് പരിചയം മുതലെടുത്ത് വിദ്യാർത്ഥിനിയെ പീഡനത്തിന് ഇരയാക്കിയത്.

പ്രതീകാത്മക ചിത്രം

സ്‌കൂളിൽ നടന്ന കൗൺസിലിങ്ങിലാണ് വിദ്യാർത്ഥിനി പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് സ്‌കൂൾ അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പെൺകുട്ടി നൽകിയ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടന്ന അന്വേഷമത്തിലാണ് പ്രതികൾ പിടിയിലായത്.

0Shares