
പാലക്കാട്: ആലത്തൂര്‍ കാവശേരിയില്‍ ബാറില്‍ വെടിവയ്പ്. ഞായറാഴ്‌ച രാത്രിയുണ്ടായ വെടിവയ്പ്പിൽ മാനേജര്‍ രഘുനന്ദന് പരിക്കേറ്റു. ബാറിലെ സര്‍വീസ് മോശമാണെന്ന് പറഞ്ഞുണ്ടായ തര്‍ക്കമാണ് വെടിവെയ്‌പില്‍ കലാശിച്ചത്. ആറ് മാസം മുമ്പ് തുറന്നതാണ് ഈ ബാര്‍.
രാത്രിയോടെ ബാറിലെത്തിയ അഞ്ചംഗസംഘം സര്‍വീസ് മോശമാണെന്ന് പറഞ്ഞ് തര്‍ക്കമുണ്ടാക്കുക ആയിരുന്നു.

തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച് അഞ്ചുപേരടങ്ങിയ സംഘം മാനേജര്‍ രഘുനന്ദന് നേരെ വെടിയുതിര്‍ക്കുക ആയിരുന്നു.
ബാര്‍ ജീവനക്കാര്‍ ഉടന്‍തന്നെ വിവരം പൊലീസിനെ അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് അഞ്ചുപേരെയും കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ കഞ്ചിക്കോട് സ്വദേശികളാണെന്ന് പൊലീസ് പറഞ്ഞു.
പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്‌തു. മദ്യലഹരിയിൽ ആണ് വെടിവെച്ചത് എന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. രഘുനന്ദൻ്റെ നട്ടെല്ലിനാണ് വെടിയേറ്റത്. ഇയാള്‍ ആശുപത്രിയില്‍ വിദഗ്‌ധ ചികിത്സയിലാണ്.
