കോവിഡ് പകർന്ന ജീവിത ശീലങ്ങൾ ഗുണപാഠമാകണം: കുമ്പോൽ തങ്ങൾ

  • Post category:local news
  • Reading time:1 min read
You are currently viewing കോവിഡ് പകർന്ന ജീവിത ശീലങ്ങൾ ഗുണപാഠമാകണം: കുമ്പോൽ തങ്ങൾ

കാസർകോട്: കോവിഡ് കാലം പകര്‍ന്ന് തന്ന ജീവിത ശീലങ്ങള്‍ വരും നാളുകളില്‍ ഗുണപരമായി ഉപയോഗപ്പെടുത്താന്‍ സമൂഹം തയ്യാറാകണമെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് കെ. എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ അഭിപ്രായപ്പെട്ടു. കുമ്പള ശാന്തിപ്പള്ള മുഹിമ്മാത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സമസ്ത മുശാവറ സംഗമത്തില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ലോകത്താകമാനം ബാധിച്ച കോവിഡ് ഒരു മഹാമാരി എന്നതിലുപരി നമ്മുടെ ജീവതത്തെ ചിട്ടപ്പെടുത്താനുള്ള പരീക്ഷണമായി കരുതണം. അനാവശ്യങ്ങളെ മാറ്റി വെക്കാനും ധൂര്‍ത്തുകളൊഴിവാക്കി ലളിത ജീവിതം നയിക്കാനും വലിയ പാഠമാണ് കോവിഡ് കാലം നമുക്ക് നല്‍കിയത്. ഇത് ഒരു പ്രതിസന്ധിയായി കാണാതെ നല്ല വശങ്ങളെ കുറിച്ച ചിന്തിക്കുകയും ഇനി അങ്ങോട്ട് ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ വരുത്തുകയും വേണമെന്ന് തങ്ങള്‍ പറഞ്ഞു.

ആരാധനാലയങ്ങള്‍ സജീവമാക്കാനും സമൂഹത്തിന് ആത്മീയ പിന്‍ബലം നല്‍കാനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കും. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ പ്രാര്‍ത്ഥന നടത്തി. ജനറല്‍ സെക്രട്ടറി എ. പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ ചര്‍ച്ച അവതരിപ്പിച്ചു.

സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, ബി. എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കെ. പി ഹുസൈന്‍ സഅദി കെ. സി റോഡ്, മൂസല്‍ മദനി തലക്കി, കെ.പി അബ്ദുറഹ്മാന്‍ സഖാഫി, അബ്ദുല്‍ മജീദ് ഫൈസി, അബ്ദുറഹ്മാന്‍ അഹ്‌സനി, മുഹ് യദ്ദീന്‍ സഅദി ചേരൂര്‍, എം. പി അബ്ദുല്ല ഫൈസി, അബ്ദുല്‍ ജലീല്‍ സഖാഫി, അബ്ദുസ്സലാം ദാരിമി കുബണൂര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ഇബ്‌റാഹീം ദാരിമി ഗുണാജെ, മുഹമ്മദി സഖാഫി പാത്തൂര്‍, അബ്ബാസ് സഖാഫി ചേരൂര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ സ്വാഗതം പറഞ്ഞു.

0Shares