
80 ല്‍ അധികം സീറ്റുകള്‍ നേടി എല്‍.ഡി.എഫ്. വീണ്ടും അധികാരത്തില്‍ എത്തുമെന്നാണ് സി.പി.ഐ എക്‌സിക്യൂട്ടീവ് യോഗത്തിന്‍റെ വിലയിരുത്തല്‍. മത്സരിച്ചതില്‍ 17 സീറ്റുകളില്‍ വിജയിക്കുമെന്നും യോഗം കണക്കാക്കുന്നു. അപ്രതീക്ഷിതമായി ചില സീറ്റുകളില്‍ പരാജയപ്പെടാന്‍ സാധ്യതയുണ്ടെന്നും യോഗം വിലയിരുത്തി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 19 സീറ്റുകളിലാണ് സി.പി.ഐക്ക് വിജയിക്കാനായത്. ഇത്തവണ 17 സീറ്റുകളില്‍ വിജയിക്കാനാവുമെന്നാണ് കണക്കുകൂട്ടുന്നത്. തിരൂരങ്ങാടി സീറ്റിൽ അട്ടിമറി വിജയം നേടുമെന്ന് സിപിഐ പറയുന്നു. അതേസമയം, പ്രതീക്ഷിക്കാത്ത ചില സീറ്റുകളിൽ പാർട്ടി സ്ഥാനാർത്ഥികൾ പരാജയപ്പെടുമെന്നും പാർട്ടി വിലയിരുത്തുന്നു.
നിയാസ് പുളിക്കലകത്താണ്തിരൂരങ്ങാടി മണ്ഡലത്തിലെ സ്ഥാനാര്‍ഥി. കെ.പി.എ. മജീദ് യു.ഡി.എഫിനു വേണ്ടിയും കള്ളിയത്ത് സത്താര്‍ ഹാജി എന്‍.ഡി.എയ്ക്കു വേണ്ടിയും മത്സരിക്കുന്നു. കരുനാഗപ്പള്ളിയില്‍ മത്സരം കടുത്തതാണെങ്കിലും മൂവായിരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കാനാകുമെന്നും സി.പി.ഐ. വിലയിരുത്തുന്നു. ഇവിടെ ആദ്യം സ്ഥാനാർത്ഥിയായി തീരുമാനിച്ചിരുന്നത് സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അജിത് കൊളാടിയെ ആയിരുന്നു. എന്നാൽ, ലീഗ് സ്ഥാനാർത്ഥിയായി കെ. പി. എ മജീദ് എത്തിയതോടെ പാർട്ടിക്കുള്ളിൽ പ്രതിഷേധം ഉയർന്നിരുന്നു.
ഇതോടെ സിപിഐ അജിത് കൊളാടിയെ പിൻവലിച്ച് നിയാസ് പുളിക്കലകത്തിനെ സ്ഥാനാർത്ഥിയാക്കുകയായിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം ഇന്നാണ് സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് ചേരുന്നത്. ഇടുക്കി ഒഴികെ എല്ലാ ജില്ലകളില്‍നിന്നുമുള്ള കണക്കുകള്‍ എക്‌സിക്യൂട്ടീവ് യോഗം പരിശോധിച്ചു. അതത് ജില്ലാ കമ്മിറ്റികളുടെ വിലയിരുത്തലുകളാണ് ഇന്ന് എക്‌സിക്യൂട്ടീവ് പരിശോധിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് എണ്‍പതില്‍ അധികം സീറ്റുകള്‍ നേടി എല്‍.ഡി.എഫ്. വീണ്ടും അധികാരത്തിലെത്തുമെന്ന് എക്‌സിക്യൂട്ടീവ് വിലയിരുത്തിയത്.
