
മുഖ്യമന്ത്രിയെയും കേരള സർക്കാരിനേയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. സർക്കാരിന്‍റെ ശ്രദ്ധ ജനങ്ങളോടല്ലെന്നും മറിച്ച് വിദേശ സ്വർണത്തിലാണെന്നും പ്രിയങ്കാ ഗാന്ധി ആരോപിച്ചു. സർക്കാരിന്‍റെ വിധേയത്വം കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ അല്ല കോർപ്പറേറ്റ് മാനിഫെസ്റ്റോയിൽ ആണെന്നും പ്രിയങ്ക പറഞ്ഞു.

സംസ്ഥാനത്ത് നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പ്രിയങ്കാ ഗാന്ധി കേരള സർക്കാരിനെതിരെ ആഞ്ഞടിച്ചത്. ഹത്രാസിൽ യു.പി സർക്കാർ പെരുമാറിയത് പോലെയാണ് വാളയാറിൽ കേരള സർക്കാർ പെരുമാറിയതെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.
അഴിമതികളെക്കുറിച്ച് ചോദിക്കുമ്പോൾ മുഖ്യമന്ത്രിക്ക് ഒന്നുമറിയില്ലെന്നാണ് മറുപടിയെന്നും പിന്നെ ആരാണ് ഈ സർക്കാരിനെ നിയന്ത്രിക്കുന്നതെന്നും പ്രിയങ്ക ചോദിച്ചു. കൂട്ടത്തിൽ ബി.ജെ.പിയെയും പ്രിയങ്ക രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.
