ജഴ്‌സി റെഡി ഇനി മെഡല്‍ ലക്ഷ്യം; നീലേശ്വരം ഇ.എം.എസ്. സ്റ്റേഡിയത്തില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്കുള്ള ജഴ്‌സി പ്രകാശനം ചെയ്തു

  • Post category:local news / sports
  • Reading time:1 min read
You are currently viewing ജഴ്‌സി റെഡി ഇനി മെഡല്‍ ലക്ഷ്യം; നീലേശ്വരം ഇ.എം.എസ്. സ്റ്റേഡിയത്തില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്കുള്ള ജഴ്‌സി പ്രകാശനം ചെയ്തു

കാസർകോട്: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കുള്ള ജേഴ്‌സി പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്താണ് കായിക താരങ്ങള്‍ക്കുള്ള ജഴ്‌സി നല്കുന്നത്. നീലേശ്വരം ഇ.എം.എസ്. സ്റ്റേഡിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്‍ ജഴ്‌സി പ്രകാശനം നിര്‍വ്വഹിച്ചു.

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ പങ്കെടുക്കുന്ന 250 കായിക താരങ്ങള്‍ക്കാണ് ജഴ്‌സി നല്കുന്നത്. ടിഷര്‍ട്ടിനൊപ്പം, ലോവര്‍, ഷൂസ് എന്നിവയും കായിക താരങ്ങള്‍ക്ക് നല്‍കി. കായിക മേളയ്ക്കുളള ഒരുക്കത്തിൻ്റെ ഭാഗമായി നീലേശ്വരം ഇ.എം.എസ്. സ്റ്റേഡിയത്തില്‍ മൂന്ന് ദിവസങ്ങളിലായി റസിഡന്‍ഷ്യല്‍ ക്യാമ്പും ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തില്‍ നടത്തി.

ജില്ലയിലെ കായിക അധ്യാപകരുടെ കീഴിലായിരുന്നു പരിശീലനം. ചടങ്ങില്‍ ജില്ലാ സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് പി.പി.അശോകന്‍, എക്‌സിക്യൂട്ടീവ് മെമ്പര്‍ അനില്‍ ബങ്കളം തുടങ്ങിയവര്‍ സംസാരിച്ചു. സ്‌പോര്‍ട്‌സ് കോ ഓഡിനേറ്റര്‍ കെ.മധുസൂദനന്‍ സ്വാഗതവും റവന്യൂ ജില്ലാ സെക്രട്ടറി കെ.ധനേഷ് നന്ദിയും പറഞ്ഞു.

0Shares