നരേന്ദ്ര മോദി സർക്കാർ നൽകിയ സാധനങ്ങളാണ് സംസ്ഥാന സർക്കാർ സഞ്ചിയിലാക്കി സൗജന്യ കിറ്റെന്ന് പറഞ്ഞ് നൽകുന്നത്: കെ. സുരേന്ദ്രൻ

  • Post category:news
  • Reading time:1 min read
You are currently viewing നരേന്ദ്ര മോദി സർക്കാർ നൽകിയ സാധനങ്ങളാണ് സംസ്ഥാന സർക്കാർ സഞ്ചിയിലാക്കി സൗജന്യ കിറ്റെന്ന് പറഞ്ഞ് നൽകുന്നത്: കെ. സുരേന്ദ്രൻ

നരേന്ദ്ര മോദി സർക്കാർ നൽകിയ സാധനങ്ങളാണ് സംസ്ഥാന സർക്കാർ സഞ്ചിയിലാക്കി സൗജന്യ കിറ്റെന്ന് പറഞ്ഞ് നൽകുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തങ്ങളാണ് നൽകുന്നതെന്ന് പറഞ്ഞ് മേനി നടിക്കുകയാണ് കേരള സർക്കാരെന്ന് സുരേന്ദ്രൻ വിമർശിച്ചു.

മോദിയുടെ വികസനം ഇവിടെയും എത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ ജനങ്ങൾ. ചോദിച്ചതിനേക്കാൾ കൂടുതൽ കേന്ദ്രം തന്നു. കേന്ദ്ര സർക്കാർ തന്ന അരിയും മറ്റു സാധനങ്ങളും സഞ്ചിയിലാക്കി കിറ്റ് വിതരണം എന്ന് പറഞ്ഞ് നടക്കുകയാണ്.

മോദി സർക്കാർ ഇല്ലായിരുന്നെങ്കിൽ കേരളത്തിന്‍റെ ഖജനാവ് പൂട്ടിപ്പോകുമായിരുന്നു. ശമ്പളവും പെൻഷനും കൊടുക്കാനാകുമായിരുന്നില്ല. പ്രളയം വന്നപ്പോൾ മോഡി നൽകിയ സഹായം ജനങ്ങൾക്ക് നൽകിയില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു.

0Shares