കല്യാണം കഴിഞ്ഞ് മൂന്നാം ദിവസം വരന് കൊവിഡ്; വിവാഹ ചടങ്ങില്‍ പങ്കെടുത്ത 63 പേര്‍ ക്വാറന്റൈനില്‍

  • Post category:news
  • Reading time:1 min read
You are currently viewing കല്യാണം കഴിഞ്ഞ് മൂന്നാം ദിവസം വരന് കൊവിഡ്; വിവാഹ ചടങ്ങില്‍ പങ്കെടുത്ത 63 പേര്‍ ക്വാറന്റൈനില്‍

ലോക്ഡൗണിനിടെയും നിരവധി വിവാഹങ്ങള്‍ രാജ്യത്ത് നടന്നു. എന്നാല്‍, പലരും സുരക്ഷ പാലിക്കാതെയാണ് വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തത്.ഇവിടെ ഇതാ, വിവാഹത്തിനുശേഷം 22 കാരന് കൊവിഡ് സ്ഥിരീകരിച്ചു. മൂന്നാം ദിവസമാണ് കൊറോണ സ്ഥിരീകരിച്ചത്.

വധുവും കല്യാണത്തില്‍ പങ്കെടുത്ത മറ്റ് 63 പേരും ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചു. മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലയിലാണ് സംഭവം. വരന്‍ ലാബ് അസിസ്റ്റന്റായി ജോലി ചെയ്യുകയാണെന്ന് ജവഹര്‍ തഹസിദാര്‍ ഷിന്‍ഡെ അറിയിച്ചു. പരിശോധനയ്ക്കിടെയാകാം വൈറസ് ബാധയുണ്ടായതെന്നാണ് നിഗമനം.

വിവാഹത്തിന് മുന്‍പ് ഇയാള്‍ കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു. എന്നാല്‍ ഫലം നെഗറ്റീവായിരുന്നു. പരിശോധനാഫലം വന്നതിന് പിന്നാലെ വിവാഹത്തില്‍ പങ്കെടുത്ത 63 പേരോടും ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിക്കുകയായിരുന്നു.

0Shares