കടലിലേക്ക് എടുത്ത് ചാടി മൂന്ന് ജീവനുകള്‍ രക്ഷിച്ച ബിബീഷിന് സര്‍ക്കാര്‍ പണവും ജോലിയും നൽകണം; ആവശ്യവുമായി ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ

  • Post category:local news
  • Reading time:1 min read
You are currently viewing കടലിലേക്ക് എടുത്ത് ചാടി മൂന്ന് ജീവനുകള്‍ രക്ഷിച്ച ബിബീഷിന് സര്‍ക്കാര്‍ പണവും ജോലിയും നൽകണം; ആവശ്യവുമായി ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ

കാസര്‍കോട്: ജില്ലയിലെ കീഴൂർ കടപ്പുറത്ത് തോണി മുങ്ങി ഒഴുകി പോയ മൂന്ന് പേരെ നൂറ് കണക്കിന് ആളുകൾ നോക്കിനിൽക്കെ തിരിച്ച് വരുമെന്ന് ഉറപ്പില്ലാത്ത കടലിലേക്ക് അവിശ്വസനീയമായി എടുത്ത് ചാടി കരക്കെത്തിച്ച ബിബീഷിന് സര്‍ക്കാര്‍ ജോലിയും പണവും പാരിതോഷികമായിനൽകണമെന്ന് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ അധികൃതരോട് ആവശ്യപ്പെട്ടു .

കീഴൂർ കടപ്പുറത്ത് നടന്ന ചടങ്ങിൽ സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് കൂക്കൾ ബാലകൃഷ്ണൻ ബിബീഷിനെ ആദരിച്ചു. ജില്ലയിലെ പ്രവർത്തകരായ ഹർഷാദ് പൊവ്വൽ, ഹക്കിം പ്രിൻസ്, ഷഹീൻ തളങ്കര എന്നിവർ പങ്കെടുത്തു.

0Shares