ലോക ലഹരി വിരുദ്ധ ദിനം; ‘മയക്ക് മരുന്നിനോട് നോ പറയാം, ജീവിതം ലഹരിയാക്കാം’, ജനറൽ ആശുപത്രി സ്റ്റാഫ് കൗൺസിൽ മുദ്രാവാക്യം ഉയർത്തി പ്രതിജ്ഞ ചെയ്‌തു

You are currently viewing ലോക ലഹരി വിരുദ്ധ ദിനം; ‘മയക്ക് മരുന്നിനോട് നോ പറയാം, ജീവിതം ലഹരിയാക്കാം’, ജനറൽ ആശുപത്രി സ്റ്റാഫ് കൗൺസിൽ മുദ്രാവാക്യം ഉയർത്തി പ്രതിജ്ഞ ചെയ്‌തു

കാസർകോട്: ജനറൽ ആശുപത്രിയിൽ സ്റ്റാഫ് കൗൺസിലിൻ്റെ നേതൃത്വത്തിൽ ജീവനക്കാർ അന്തരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഡപ്യൂട്ടി സൂപ്രണ്ട് ഡോ. ജമാൽ അഹമ്മദ്‌ പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു.

കുട്ടികളടക്കം ലഹരി മരുന്നിന് അടിമകളാകുകയും മയക്കുമരുന്ന് റാക്കറ്റിൻ്റെ കാരിയർമാരാകുകയും ചെയ്യുന്ന ഇക്കാലത്ത്‌ മയക്ക് മരുന്നിനോട് നോ പറയാം ജീവിതം ലഹരിയാക്കാം എന്ന മുദ്രാവാക്യം ഉയർത്തിയാണ് അന്തരാഷട്ര ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്.

സ്റ്റാഫ് കൗൺസിൽ പ്രസിഡണ്ട് ഡോ. സുനിൽ ചന്ദ്രൻ അദ്ധ്യക്ഷനായി. ഡോ. അനൂപ്, ഡേവിഡ്, സെക്രട്ടറി ചന്ദ്രൻ, ട്രഷറർ സതീഷ്, ശ്രീമണി തുടങ്ങിയവർ സംസാരിച്ചു. മയക്കുമരുന്ന് ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനാണ് എല്ലാ വർഷവും ജൂൺ 26ന് ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്.

0Shares