ആഴക്കടലിൽ വല എറിയുന്നതിനിടെ മത്സ്യത്തൊഴിലാളി തിരയിൽ വീണ് മരിച്ചു; അപകടത്തിൽ ദുഃഖത്തോടെ കടപ്പുറം നിവാസികൾ

You are currently viewing ആഴക്കടലിൽ വല എറിയുന്നതിനിടെ മത്സ്യത്തൊഴിലാളി തിരയിൽ വീണ് മരിച്ചു; അപകടത്തിൽ ദുഃഖത്തോടെ കടപ്പുറം നിവാസികൾ

കാസര്‍കോട്: വലയെറിഞ്ഞ് മീന്‍ പിടിക്കുന്നതിനിടെ മത്സ്യത്തൊഴിലാളി കടലില്‍ വീണ് മരിച്ചു. കാവുഗോളി കടപ്പുറം ശിവകൃഷ്ണ നിലയത്തിലെ ഉപേന്ദ്രന്‍ (57)ആണ് മരിച്ചത്.

തിങ്കളാഴ്‌ച രാവിലെ ആറരയോടെ കാവുഗോളി കടപ്പുറത്താണ് സംഭവം. വലയെറിഞ്ഞ് മീന്‍ പിടിക്കുന്നതിനിടെ ഉപേന്ദ്രന്‍ കടലില്‍ വീണ് തിരയില്‍ പെടുകയായിരുന്നു.

ഇത് ശ്രദ്ധയില്‍പെട്ടവര്‍ കരയിലെത്തിച്ച് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതരായ ശിവൻ്റെയും കുഞ്ഞമ്മയുടേയും മകനാണ്.

രമണിയാണ് മരിച്ച ഉപേന്ദ്രൻ്റെ ഭാര്യ. കീര്‍ത്തേശ് ആണ് മകന്‍. തൊഴിലാളിയുടെ അപകട മരണം കാവുഗോളി കടപ്പുറം നിവാസികളെ ദുഃഖത്തിലാക്കി.

0Shares