സെക്രട്ടേറിയേറ്റിൽ തീപിടിത്തമുണ്ടായത് ഫാനില്‍ നിന്ന്; പ്ലാസ്റ്റിക് ഉരുകി വീണ് കർട്ടൺകത്തിയെന്ന് പി. ഡബ്ല്യു. ഡി അന്വേഷണ റിപ്പോര്‍ട്ട്

  • Post category:news
  • Reading time:1 min read
You are currently viewing സെക്രട്ടേറിയേറ്റിൽ തീപിടിത്തമുണ്ടായത് ഫാനില്‍ നിന്ന്; പ്ലാസ്റ്റിക് ഉരുകി വീണ് കർട്ടൺകത്തിയെന്ന് പി. ഡബ്ല്യു. ഡി അന്വേഷണ റിപ്പോര്‍ട്ട്

സംസ്ഥാന സെക്രട്ടേറിയേറ്റിൽ തീപിടിത്തമുണ്ടായത് ഫാനില്‍ നിന്നാണെന്ന് പി.ഡബ്യൂ.ഡി അന്വേഷണ റിപ്പോര്‍ട്ട്. ഫാന്‍ ഉരുകി കര്‍ട്ടനിലേക്ക് വീണാണ് തീ പടര്‍ന്നത്, ഇതു സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയതായി മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.

പൊതുമരാമത്ത് ഇലക്‌ട്രിക്കല്‍ വിഭാഗം ചീഫ് എഞ്ചിനിയറുടെ നേതൃത്വത്തില്‍ വിശദ അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. തീപിടിത്തവുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം നടത്താന്‍ പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനിയറെ ഇന്നലെത്തന്നെ നിയോഗിച്ചിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് വകുപ്പ് മന്ത്രി ജി. സുധാകരന് ഇന്ന് രാവിലെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

അതേസമയം സെക്രട്ടറിയേറ്റിന്‍റെ സുരക്ഷയില്‍ ആശങ്കയെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. തീപിടിത്തത്തിലെ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രിസഭ തീരുമാനിച്ചു. ഇന്നലെയുണ്ടായ പ്രശ്നങ്ങളില്‍ ചീഫ്സെക്രട്ടറി ജാഗ്രതയോടെ ഇടപെട്ടെന്നും മന്ത്രിസഭായോഗം വിലയിരുത്തി.

0Shares