കുടുംബ വഴക്കിനെ തുടർന്ന് മകൻ്റെ മർദ്ദനമേറ്റ പിതാവ് കൊല്ലപ്പെട്ടു; ബേക്കൽ പോലീസ് അന്വേഷണം ആരംഭിച്ചു

You are currently viewing കുടുംബ വഴക്കിനെ തുടർന്ന് മകൻ്റെ മർദ്ദനമേറ്റ പിതാവ് കൊല്ലപ്പെട്ടു; ബേക്കൽ പോലീസ് അന്വേഷണം ആരംഭിച്ചു

കാസർകോട്: കുടുംബ വഴക്കിനെ തുടർന്ന് മകൻ്റെ മർദ്ദനമേറ്റ പിതാവ് കൊല്ലപ്പെട്ടു. ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ പള്ളിക്കരയിൽ തീയേറ്ററിന് സമീപത്തെ താമസക്കാരനായ മുൻകാല പ്രവാസിയായ അപ്പക്കുഞ്ഞി(65)യാണ് കൊല്ലപ്പെട്ടത്.

തിങ്കളാഴ്‌ച വൈകിട്ട് തേങ്ങാ പൊളിക്കുന്ന ഇരുമ്പ് ഉപകരണം കൊണ്ട് അടിയേറ്റതാണ് മരണത്തിന് കാരണമായതെന്ന് സംശയിക്കുന്നു.

ഞായറാഴ്‌ചയും മകൻ അപ്പക്കുഞ്ഞിയെ മർദിച്ചിരുന്നു. ഇതിൻ്റെ പരാതിയിൽ ബേക്കൽ പോലീസ് കേസെടുത്തിരുന്നു. സംഭവത്തിൽ മകനായ പ്രമോദിനെ ബേക്കൽ പോലീസ് കസ്റ്റഡിയിലെടുത്തു.

മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദഗ്‌ധ പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണ്. സംഭവത്തിൽ ബേക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

0Shares