ഗുസ്തിതാരങ്ങളുടെ സമരത്തില്‍ പങ്കുചേര്‍ന്ന് കര്‍ഷകര്‍; ബാരിക്കേഡുകള്‍ തകര്‍ത്തു, ജന്തര്‍ മന്ദറിലേക്ക് കൂടുതൽപേർ എത്തുന്നു

  • Post category:national / news
  • Reading time:1 min read
You are currently viewing ഗുസ്തിതാരങ്ങളുടെ സമരത്തില്‍ പങ്കുചേര്‍ന്ന് കര്‍ഷകര്‍; ബാരിക്കേഡുകള്‍ തകര്‍ത്തു, ജന്തര്‍ മന്ദറിലേക്ക് കൂടുതൽപേർ എത്തുന്നു

ന്യൂഡല്‍ഹി: ലൈംഗിക പീഡന പരാതിയില്‍ നീതിതേടി ജന്തര്‍ മന്ദറില്‍ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി കര്‍ഷകരും. സമര സ്ഥലത്തേക്ക് വന്ന കര്‍ഷകര്‍ പോലീസിൻ്റെ വലയം ഭേദിച്ചു. ബാരിക്കേഡുകള്‍ തകര്‍ത്ത് കര്‍ഷകര്‍ ഗുസ്തിതാരങ്ങള്‍ക്കൊപ്പം സമരത്തില്‍ പങ്കുചേര്‍ന്നു.

കര്‍ഷകര്‍ ബാരിക്കേഡിന് മുകളില്‍ കയറുകയും അത് നിലത്തേക്ക് തള്ളിയിടുകയും ചെയ്തു.

കര്‍ഷക മുന്നേറ്റത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ പോലീസ് ബാരിക്കേഡുകള്‍ പിന്നിലേക്ക് മാറ്റി. അവര്‍ക്ക് ജന്തര്‍ മന്ദറില്‍ കയറാന്‍ സഹായം ചെയ്‌തു നല്‍കുകയായിരുന്നുവെന്ന് ഡല്‍ഹി ഡി.സി.പി പിന്നീട് പറഞ്ഞു.

എന്നാല്‍ പോലീസ് ഒരു ഭാഗത്തുകൂടി മാത്രം മൈതാനത്ത് കടക്കാനാണ് അനുമതി നല്‍കിയതെന്ന് കര്‍ഷകര്‍ പറയുന്നു. ഒരിടത്തും പ്രവേശന കവാടം ഉണ്ടായിരുന്നില്ല. ഞങ്ങള്‍ വളരെയേറെ പേരുരുണ്ടായിരുന്നു. അതുകൊണ്ട് ബാരിക്കേഡുകള്‍ മറിച്ചിടേണ്ടിവന്നുവെന്ന് കർഷകർ പറയുന്നു.

0Shares