
നീലേശ്വരം / കാസർകോട്: വീട്ടമ്മ കിണറ്റിൽവീണ് മരിച്ച നിലയിൽ. മടിക്കൈ കാലിച്ചാംപൊതി, കണ്ണിപ്പാറ കാർത്തികയിൽ ബാലകൃഷ്‌ണൻ്റെ ഭാര്യ സീനയാണ് (48) മരിച്ചത്. ബുധനാഴ്‌ച രാത്രി 8.30 മണിയോടെയാണ് ഇവരെ വീടിനടുത്തുള്ള കിണറ്റിൽ വീണ് കിടക്കുന്ന നിലയിൽ കണ്ടത്.

15 അടി താഴ്‌ചയുള്ള കിണറ്റിൽ നാല് കോൽ ആഴത്തിൽ വെള്ളമുണ്ടായിരുന്നു. കാഞ്ഞങ്ങാട് നിന്നും അഗ്നിരക്ഷാ സേനയെത്തി പുറത്തെടുത്ത് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുളിക്കാൻ പോയ സീനയെ അരമണിക്കൂർ കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റിൽ വീണതായി കണ്ടത്. സംഭവത്തിൽ നീലേശ്വരം പോലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു. സിദ്ധാർഥ്, ശിൽപ്പ എന്നിവർ മക്കളാണ്.
