ഉറങ്ങാനായി കഴിച്ച ഗുളികയുടെ ഡോസ് അധികമായിപ്പോയി; ആത്മഹത്യയ്ക്ക് ശ്രമിച്ചതല്ല എന്ന് നടിയെ ആക്രമിച്ച കേസില്‍ കൂറുമാറിയ യുവനടിയുടെ മൊഴി

  • Post category:entertainment
  • Reading time:1 min read
You are currently viewing ഉറങ്ങാനായി കഴിച്ച ഗുളികയുടെ ഡോസ് അധികമായിപ്പോയി; ആത്മഹത്യയ്ക്ക് ശ്രമിച്ചതല്ല എന്ന് നടിയെ ആക്രമിച്ച കേസില്‍ കൂറുമാറിയ യുവനടിയുടെ മൊഴി

താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതല്ലെന്നും അമിതമായ അളവിൽ ഉറക്കഗുളിക കഴിച്ചതിനാലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും യുവനടിയുടെ മൊഴി. ഉറങ്ങാനായി കഴിച്ച ഗുളികയുടെ ഡോസ് അധികമായിപ്പോയതാണെന്ന് നടി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.

എന്നാൽ, ഇക്കാര്യം പോലീസ് പൂർണമായും മുഖവിലയ്‌ക്കെടുത്തിട്ടില്ല. ചൊവ്വാഴ്ചയാണ് ഉറക്കഗുളിക കഴിച്ച് അവശയായ നടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർ അപകടനില തരണംചെയ്തിട്ടുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസിലെ പുതിയ സംഭവവികാസങ്ങൾ മൂലമാണ് ഇവർ ആത്മഹത്യക്ക് ശ്രമിച്ചതെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ അഭ്യൂഹമുയർന്നിരുന്നു. കേസിൽ കൂറുമാറിയവരുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുമെന്ന് അന്വേഷണസംഘം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

0Shares