
ആക്ടിവിസ്റ്റ് രഹന ഫാത്തിമയുടെ പഴയ പങ്കാളി ആണ് മനോജ്. കുറച്ചു മുൻപ് ആയിരുന്നു ഇരുവരും വേർപിരിഞ്ഞത്. എന്നാലും ഇപ്പോഴും നല്ല സുഹൃത്തുക്കളായി തന്നെ തുടരുകയാണ് ഇവർ. മനോജ് ഇതിനുശേഷം പുതിയ പങ്കാളിയെ കണ്ടെത്തി. അഞ്ജലി എന്നായിരുന്നു അവരുടെ പേര്.
ഇപ്പോൾ ഒരു അപകടത്തിൽ പെട്ടിരിക്കുകയാണ് ഇരുവരും. പഞ്ചാബിൽ വെച്ചാണ് അപകടമുണ്ടായത്.
മനോജും അഞ്ജലിയും ഒരു ബൈക്ക് ട്രിപ്പ് പോവുകയായിരുന്നു. കേരളത്തിൽ നിന്നും കാശ്മീരിലേക്ക് ആയിരുന്നു ട്രിപ്പ് ഇട്ടത്. എന്നാൽ വഴിമധ്യേ അപകടം സംഭവിക്കുക ആയിരുന്നു. പഞ്ചാബിൽ വെച്ചാണ് അപകടം സംഭവിച്ചത്.

നില ഗുരുതരമാണ് എന്നാണ് മെഡിക്കൽ റിപ്പോർട്ടുകൾ. ഇപ്പോൾ മനോജിന് സഹായം അഭ്യർത്ഥിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ പങ്കാളി രഹന ഫാത്തിമ. സമൂഹമാധ്യമങ്ങളിലൂടെ ആണ് രഹന ഈ കുറിപ്പ് പങ്കുവെച്ചത്. അപകടത്തിൽ അടിവയറിന് ആണ് പരിക്കേറ്റത്. ഈ ഭാഗം ചതഞ്ഞിട്ടുണ്ട്. അതുകൊണ്ട് അടിയന്തരമായി ഓപ്പറേഷൻ നടത്തുകയായിരുന്നു. എന്നിട്ട് ചതഞ്ഞ ഭാഗം ശരീരത്തിൽ നിന്നും വേർപെടുത്തി. മനോജിന്‍റെ സഹോദരൻ ഇപ്പോൾ പഞ്ചാബിലെ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.
അഞ്ജലിക്കും ചെറുതായി പരിക്കേറ്റിട്ടുണ്ട്. കൈയിലാണ് മുറിവ് പറ്റി ഇരിക്കുന്നത്. കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും ആശുപത്രിയിൽ ചിലവഴിക്കേണ്ടി വരും എന്നാണ് അറിയാൻ സാധിക്കുന്നത്. ഇതുവരെ സുഹൃത്തുക്കളുടെ സഹായത്തോടെ ആണ് ചിലവുകൾ നടത്തിയത്. ഇനിയും കൂടുതൽ പണം ആവശ്യമായി വരും എന്നാണ് രഹന ഫാത്തിമ പറയുന്നത്. അതുകൊണ്ട് ഇപ്പോൾ നമ്മളുടെ സഹായം തേടുകയാണ് ഇവർ.
