സി.പി.എമ്മിന് രാഷ്ട്രിയ അപചയം സംഭവിച്ചിട്ടില്ല; ബി.ജെ.പിയില്‍ ചേര്‍ന്ന മകന്‍റെ നിലപാടുകൾ തള്ളി എം.എം ലോറൻസ്

  • Post category:news
  • Reading time:1 min read
You are currently viewing സി.പി.എമ്മിന് രാഷ്ട്രിയ അപചയം സംഭവിച്ചിട്ടില്ല; ബി.ജെ.പിയില്‍ ചേര്‍ന്ന മകന്‍റെ നിലപാടുകൾ തള്ളി എം.എം ലോറൻസ്

സി.പി.എമ്മിന് അപചയം സംഭവിച്ചു എന്നുള്ള തന്‍റെ മകന്‍റെ അഭിപ്രായത്തോട് തനിക് യോജിപ്പില്ലെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് എം.എം ലോറൻസ്. ഇന്ന് ബി.ജെ.പി അംഗത്വമെടുത്ത ലോറൻസിന്‍റെ മകൻ എബ്രഹാം ലോറൻസിന്‍റെ അഭിപ്രായത്തോട് തനിക് യോജിപ്പില്ലെന്നും, എബ്രഹാം സി.പി.എം അംഗത്വവുമുള്ള ആളല്ല എന്നും എം.എം ലോറൻസ് പറഞ്ഞു.

ബിനീഷ് കോടിയേരി വിഷയത്തിൽ പ്രതിഷേധിച്ചാണ് സി.പി.എം വിട്ടതെന്നും,സി.പി.എം പ്രഖ്യാപിത ആദർശങ്ങളിൽ നിന്നും വ്യതിചലിച്ചുവെന്നും, ബി.ജെ.പിയിൽ ചേരാനുള്ള തീരുമാനം പ്രഖ്യാപിച്ചു കൊണ്ട് അഡ്വ.എബ്രഹാം ലോറന്‍സ് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് എബ്രഹാം ലോറൻസിന്‍റെ പിതാവിന്‍റെ പ്രതികരണം വന്നത്.

0Shares