മയക്ക് മരുന്നുമായി അറസ്റ്റിലായ പ്രതിയെ കോടതി റിമാണ്ട് ചെയ്‌തു; പിടിയിലായത് നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതി

  • Post category:local news / news
  • Reading time:1 min read
You are currently viewing മയക്ക് മരുന്നുമായി അറസ്റ്റിലായ പ്രതിയെ കോടതി റിമാണ്ട് ചെയ്‌തു; പിടിയിലായത് നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതി

കാസർകോട്: കാഞ്ഞങ്ങാടും പരിസര പ്രദേശങ്ങളിലും മയക്കു മരുന്ന് മൊത്തവിതരണം ചെയ്യുന്ന അറസ്റ്റിലായ പ്രതി റിമാണ്ടിൽ. ജില്ലാ പോലീസ് മേധാവി ബിജോയ്‌ പി.ഐ.പി എസിൻ്റെ നിർദ്ദേശ പ്രകാരം കാഞ്ഞങ്ങാട് ഡി.വൈ.എസ് .പി പി.ബാലകൃഷ്ണൻ നായർ, ഇൻസ്‌പെക്ടർ കെ.പി ഷൈൻ, എസ്‌.ഐ സതീശൻ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി.

കാഞ്ഞങ്ങാട്, ഞാണിക്കടവ്, അഫ്‌സൽ മൻസിൽ അബ്ദുള്ളയുടെ മകൻ അർഷാദ് (33) ആണ് അറസ്റ്റിലായത്. 27 ഗ്രാം എം.ഡി.എം.എയുമായി അതിഞ്ഞാലിൽ കാറിൽ വെച്ച് അറസ്റ്റ് ചെയ്‌തത്.

പ്രതിക്കെതിരെ ഹോസ്ദുർഗ്, പയ്യന്നൂർ എന്നീ പോലീസ് സ്റ്റേഷനുകളിൽ ഒന്നിൽ കൂടുതൽ മയക്കുമരുന്ന് കേസുകൾ ഉണ്ട്. കാപ്പ പ്രകാരം കണ്ണൂർ സെൻട്രൽ ജയിലിൽ തടവിൽ ആയിരുന്ന പ്രതി മാസങ്ങൾക്ക് മുമ്പാണ് പുറത്തിറങ്ങിയത്.

പോലീസ് സംഘത്തിൽ ഇൻസ്‌പെക്ടർ പ്രേം സദൻ, എസ്.വിശാഖ് പോലീസുകാരായ ഗിരീഷ്, ദിലീഷ്, ജ്യോതിഷ് കിഷോർ, ഷൈജു പ്രണവ്, ഷിജിത് എന്നിവർ ഉണ്ടായിരുന്നു.

0Shares