
എസ്.എൻ.ഡി.പി കണിച്ചു കുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ.മഹേശന്‍റെ ആത്മഹത്യയിൽ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവരെ പ്രതി ചേർക്കണമെന്ന് ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു . അസ്വാഭാവിക മരണത്തിനാണ് നിലവിൽ കേസെടുത്ത് അന്വേഷണം നടത്തുന്നത്.

മരണം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണം എവിടെയും എത്താതെ വന്നതോടെയാണ് മഹേശന്‍റെ ഭാര്യ കോടതിയെ സമീപിച്ചത്. വെള്ളാപ്പള്ളി നടേശന് പുറമേ അദ്ദേഹത്തിന്‍റെ സഹായി കെ.കെ അശോകൻ, ബിഡിജെഎസ് അധ്യക്ഷനും എസ്.എൻ.ഡി.പി ബോർഡ് അംഗവുമായ തുഷാർ വെള്ളാപ്പള്ളി എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താനാണ് ഉത്തരവ്.
