Categories
സംവരണത്തിൽ പൊള്ളി സർക്കാർ; മുന്നാക്ക സംവരണത്തിന് മുന്‍കാല പ്രാബല്യം വേണമെന്ന് എൻ.എസ്.എസ് ;സർക്കാരിന് പിഴവ് പറ്റിയെന്ന് വെള്ളാപ്പള്ളി
മുന്നോക്കക്കാരിലെ പാവപ്പെട്ടവർക്ക് ആനുകൂല്യം നൽകുന്നതിൽ എതിർപ്പില്ല,പക്ഷെ അത് അഞ്ചു ശതമാനം മാത്രേ ഉള്ളുവെന്നും വെള്ളാപ്പള്ളി പറഞ്ഞു
Trending News





മുന്നാക്ക സംവരണത്തിന് മുന്‍കാല പ്രാബല്യം ആവശ്യപ്പെട്ട് നായര്‍ സര്‍വീസ് സൊസൈറ്റി. പുതിയ സംവരണ വ്യവസ്ഥകളില്‍ മാറ്റം വേണം. 3-01-2020 മുതല്‍ മുന്‍കാല പ്രാബല്യം വേണമെന്നാണ് എന്‍. എസ്. എസിന്‍റെ ആവശ്യം. നിലവിലെ വ്യവസ്ഥകള്‍ തുല്യനീതിക്ക് നിരക്കാത്തതാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ ഇല്ലെങ്കില്‍ ഒഴിവുകള്‍ മാറ്റിവയ്ക്കണമെന്നും സംഘടനാ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.
Also Read

അതേസമയം മുന്നാക്ക സംവരണത്തിൽ സർക്കാരിന് പിഴവ് പറ്റിയെന്ന് വെള്ളാപ്പള്ളി നടേശനും പറഞ്ഞു.സർക്കാർ പറഞ്ഞതും നടപ്പിലാക്കിയതും തമ്മിൽ വൈരുധ്യമുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുന്നോക്കക്കാരിലെ പാവപ്പെട്ടവർക്ക് ആനുകൂല്യം നൽകുന്നതിൽ എതിർപ്പില്ല,പക്ഷെ അത് അഞ്ചു ശതമാനം മാത്രേ ഉള്ളുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Sorry, there was a YouTube error.