കളഞ്ഞു കിട്ടിയ സ്വർണാഭരണം തിരിച്ച്‌ ഏൽപ്പിച്ച് കുട്ടികൾ; അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥികളായ റോഷനും അയാനും മാതൃകയായി

You are currently viewing കളഞ്ഞു കിട്ടിയ സ്വർണാഭരണം തിരിച്ച്‌ ഏൽപ്പിച്ച് കുട്ടികൾ; അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥികളായ റോഷനും അയാനും മാതൃകയായി

കോളിയടുക്കം / കാസർകോട്: കളിക്കാൻ പോകുമ്പോൾ കളഞ്ഞു കിട്ടിയ സ്വർണാഭരണം തിരിച്ച്‌ ഏൽപ്പിച്ച് സ്‌കൂൾ കുട്ടികൾ മാതൃകയായി. അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥികളായ റോഷനും അയാനും ആണ് സ്വർണാഭരണം ഉടമക്ക് കൈമാറി മാതൃകയായത്.

വീണു കിട്ടിയ ഉടനെ കക്കണ്ടം അടുത്തുള്ള മാളൂട്ടി എന്ന പലചരക്ക് കടയിലെ കൃഷ്ണനെ ഏൽപ്പിക്കുകയായിരുന്നു.

സ്വർണാഭരണത്തിൻ്റെ അവകാശി കടയിലെത്തി അന്വേഷിച്ചു. കുട്ടികളുടെ രക്ഷിതാക്കളെ കടയുടമ വിളിച്ചു കുട്ടികളെക്കൊണ്ടു തന്നെ തിരികെ ഏൽപ്പിക്കുകയും ചെയ്‌തു. റോഷൻ, റിയാസ് യെൻ എം- ഷക്കീല ഫായിസ സി എൽ ദമ്പതിയുടെ മകനാണ്. അയാൻ സി.എൽ, ഷബീർ സി.എൽ- നസീബ കെ.എം ദമ്പതിയുടെ മകനുമാണ്.

0Shares