
ബാങ്കിംഗ് ഇടപാടുകൾ തടസ്സമില്ലാതെ മുന്നോട്ട് പോകണമെങ്കിൽ ഈ പ്രധാനപ്പെട്ട വാർത്ത എല്ലാ ബാങ്ക് ഉപയോക്താക്കളും നിർബന്ധമായും അറിഞ്ഞിരിക്കണം. ഒക്ടോബർ മാസം ഒന്നാം തീയ്യതി മുതൽ മൂന്ന് ബാങ്കുകളുടെ ചെക്ക് ബുക്കും എം.ഐ.സി.ആർ കോഡും അസാധുവാകും. തടസ്സമില്ലാതെ ഇടപാടുകൾ തുടർന്നും നടത്തുവാൻ സാധിക്കണമെങ്കിൽ ഈ ബാങ്ക് ഉപയോക്താക്കൾ 2021 ഒക്ടോബർ 1ന് മുമ്പായി പുതിയ ചെക്ക് ബുക്ക് ഇഷ്യൂ ചെയ്ത് വാങ്ങിക്കേണ്ടതുണ്ട്.
പഞ്ചാബ് നാഷണൽ ബാങ്ക് (പി.എൻ.ബി) ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ് (ഒ.ബി.സി), യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയിൽ നിലവിലുള്ള ചെക്ക് ബുക്കുകളാണ് നിർത്തലാക്കുന്നത്. പുതിയ മാറ്റം 2021 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് പഞ്ചാബ് നാഷണൽ ബാങ്ക് പറഞ്ഞു.നിങ്ങളുടെ ശാഖയിൽ നിന്ന് നിങ്ങളുടെ പുതിയ ചെക്ക് ബുക്ക് നേടുക അല്ലെങ്കിൽ ATM/IBS/PNB ONE വഴി അപേക്ഷിക്കുക.

ഇടപാടുകാരുടെ അസൗകര്യം ഒഴിവാക്കാൻ എല്ലാ ഉപഭോക്താക്കളും ഇപ്പോൾ മുതൽ PNB IFSC, MICR അപ്‌ഡേറ്റുകളുള്ള പുതിയ പഞ്ചാബ് നാഷണൽ ബാങ്ക് ചെക്ക് ബുക്ക് ഉപയോഗിക്കാൻ അഭ്യർത്ഥിക്കുന്നു. എന്തെങ്കിലും സഹായത്തിനോ അന്വേഷണത്തിനോ ഞങ്ങളുടെ ടോൾഫ്രീ നമ്പറായ 1800-180-2222-ൽ ബന്ധപ്പെടുക, ”പഞ്ചാബ് നാഷണൽ ബാങ്ക് ട്വീറ്റിൽ പറഞ്ഞു.
പുതിയ ചെക്ക് ബുക്കുകൾ അവരുടെ അടുത്തുള്ള ശാഖകളിൽ നിന്ന് നേടുകയോ ഇന്റർനെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ മൊബൈൽ ബാങ്കിംഗ് വഴി അപേക്ഷിക്കുകയോ ചെയ്യണമെന്ന് ബാങ്ക് ഉപഭോക്താക്കളോട് പറഞ്ഞു.
