പള്ളിക്കുളത്തില്‍ കുളിക്കുന്നതിനിടെ സഹോദരങ്ങള്‍ മുങ്ങി മരിച്ചു; ദാരുണ മരണം നാടിനെ ദുഖത്തിലാക്കി

You are currently viewing പള്ളിക്കുളത്തില്‍ കുളിക്കുന്നതിനിടെ സഹോദരങ്ങള്‍ മുങ്ങി മരിച്ചു; ദാരുണ മരണം നാടിനെ ദുഖത്തിലാക്കി

കുമ്പള / കാസർകോട്: മൊഗ്രാലില്‍ പള്ളിക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. ഹൊസങ്കടി മജിവയലിലെ ഖാദറിൻ്റെ മക്കളായ മുഹമ്മദ് നവാലു റഹ്‌മാന്‍ (21), നാസിം (15) എന്നിവരാണ് മരിച്ചത്. രണ്ട് പേരും ശനിയാഴ്‌ച ഉച്ചയോടെ മൊഗ്രാല്‍ കൊപ്പളം പള്ളിക്കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു.

ഇരുവരും കൊപ്പളത്തെ ബന്ധുവീട്ടിലേക്ക് വന്നതായിരുന്നു. മൃതദേഹങ്ങള്‍ കുമ്പള പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ് മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയി. ജീവിത തുടക്കത്തിലേ രണ്ടുപേരുടെ ദാരുണമായ മരണം നാടിനെ അഗാധ ദുഖത്തിലാക്കി.

0Shares