പെണ്‍കുഞ്ഞിനെ അമ്മ മുഖത്തേക്ക് വെള്ളം ഒഴിച്ച് കൊന്നതായി കേസ്; കൊലയ്ക്ക് മുമ്പ് വയലിൻ്റെ കരയില്‍ കിടത്തി, പോലീസ് അന്വേഷണം തുടങ്ങി

You are currently viewing പെണ്‍കുഞ്ഞിനെ അമ്മ മുഖത്തേക്ക് വെള്ളം ഒഴിച്ച് കൊന്നതായി കേസ്; കൊലയ്ക്ക് മുമ്പ് വയലിൻ്റെ കരയില്‍ കിടത്തി, പോലീസ് അന്വേഷണം തുടങ്ങി

കാസർകോട്: ഒന്നരമാസം പ്രായമായ പെണ്‍കുഞ്ഞിനെ അമ്മ വയലിൻ്റെ കരയില്‍ കിടത്തി വെള്ളം ഒഴിച്ച് കൊന്നു. പച്ചിലമ്പാറ കോളനിയില്‍ താമസിക്കുന്ന സുമംഗലി- സത്യനാരായണ ദമ്പതികളുടെ മകളാണ് മരിച്ചത്.

ചിത്രം: സങ്കൽപികം

ചൊവ്വാഴ്‌ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പച്ചിലമ്പാറ മുളിഞ്ച വയലിന് സമീപത്ത് കുഞ്ഞിനെ കിടത്തി മുഖത്തേക്ക് വെള്ളം ഒഴിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്.

കൊല്ലപ്പെട്ട കുഞ്ഞിൻ്റെ അമ്മയ്ക്ക് മാനസിക വിഭ്രാന്തി ഉള്ളതായി പോലീസ് പറയുന്നു. കുറച്ചുകാലമായി യുവതി ഭർത്താവുമായി പിണങ്ങി കഴിയുകയാണെന്ന് നാട്ടുകാർ പറയുന്നു. സംഭവ സ്ഥലത്ത് മഞ്ചേശ്വരം പോലീസ് പരിശോധന നടത്തി.

0Shares