നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി തൂണിലിടിച്ചു; ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞു വീണ് മരിച്ചു, അതീവ ദുഃഖത്തിലായി മലയോരനാട്

You are currently viewing നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി തൂണിലിടിച്ചു; ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞു വീണ് മരിച്ചു,  അതീവ ദുഃഖത്തിലായി മലയോരനാട്

കാഞ്ഞങ്ങാട് / കാസർകോട്: ഓട്ടോ ഓടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച്‌ ഡ്രൈവര്‍ കുഴഞ്ഞു വീണ് മരിച്ചു. ഇതേതുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി തൂണിലിടിച്ച് നിന്നു. പരപ്പ എടത്തോട് കോളിയാറിലെ സന്തോഷ് തോമസ് (48) ആണ് കുഴഞ്ഞു വീണത്.

പരപ്പയിലെ കാരുണ്യ ആശുപത്രിയിൽ അത് വഴി വന്ന കാര്‍ യാത്രക്കാര്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

എടത്തോട് സ്റ്റാണ്ടിലെ ഡ്രൈവറാണ് സന്തോഷ്. ചൊവാഴ്‌ച രാവിലെയാണ് സംഭവം. പരേതനായ മടത്തി കുഴിഞ്ഞൂര്‍ തോമസിൻ്റെയും അന്നമ്മയുടെയും മകനാണ്.

റിന്റോയാണ് മരിച്ച സന്തോഷ് തോമസിൻ്റെ ഭാര്യ. ഡില്‍ന്ന (നഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനി മംഗളൂരു) അഭിഷിത്ത് എന്നിവർ മക്കളാണ്. സന്തോഷിൻ്റെ മരണത്തിൽ സുഹൃത്തുക്കളും കുടുംബവും അതീവ ദുഃഖത്തിലായി.

0Shares