
ടെല്‍ അവീവ്: ഗാസയില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ 21 ഇസ്രേലി സൈനികര്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ സൈനിക വക്താവ് റിയര്‍ അഡ്‌മിറല്‍ ഡാനിയല്‍ ഹഗാറിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

രണ്ട് കെട്ടിടങ്ങള്‍ തകര്‍ക്കാന്‍ സൈനികര്‍ സ്‌ഫോടക വസ്‌തുക്കള്‍ തയാറാക്കുന്നതതിന് ഇടെയായിരുന്നു ഹമാസിന്‍റെ റോക്കറ്റ് ആക്രമണം. ഇതോടെ കെട്ടിടങ്ങള്‍ സൈനികര്‍ക്ക് മേല്‍ തകര്‍ന്നു വീഴുകയായിരുന്നു.
ഇസ്രയേല്‍- ഹമാസ് യുദ്ധം തുടങ്ങിയ ശേഷം ഈ ആക്രമണം ആണ് ഇസ്രയേലിന് ഏറ്റവും വലിയ ആള്‍നാശം ഉണ്ടാക്കിയത്.
