മുഖ്യമന്ത്രിക്കെതിരെ ജാതി അധിക്ഷേപം നടത്തിയിട്ടില്ല’; സി.പി.എമ്മിന്‍റെ തെറ്റുകൾ വിമർശിക്കുകയാണ് ലക്ഷ്യം; നിലപാടിലുറച്ച് കെ. സുധാകരൻ

  • Post category:news
  • Reading time:1 min read
You are currently viewing മുഖ്യമന്ത്രിക്കെതിരെ ജാതി അധിക്ഷേപം നടത്തിയിട്ടില്ല’; സി.പി.എമ്മിന്‍റെ തെറ്റുകൾ വിമർശിക്കുകയാണ് ലക്ഷ്യം; നിലപാടിലുറച്ച് കെ. സുധാകരൻ

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്നാവർത്തിച്ച് കോൺഗ്രസ് എം.പി കെ. സുധാകരൻ. ചെത്തുകാരനെന്ന് വിശേഷിപ്പിച്ചതിൽ എന്താണ് അപമാനം. എല്ലാവരെയും ആക്ഷേപിക്കുന്ന പിണറായി ആദരവ് അർഹിക്കുന്നുണ്ടോ? രമേശ് ചെന്നിത്തല പ്രസ്താവന തിരുത്തിയതിനെ ആദരവോടെ സ്വീകരിക്കുന്നുവെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

‘ആദരവ് അർഹിക്കുന്ന മുഖ്യമന്ത്രിയാണോ കേരളത്തിന്‍റെ മുഖ്യമന്ത്രി. ഞാൻ ജാതി പറഞ്ഞിട്ടില്ല. പിണറായിയുടെ അച്ഛൻ എന്ത് തൊഴിലാണെടുത്തത്, അതിൽ എന്താണ് അപമാനം’- സുധാകരൻ ചോദിച്ചു. ജാതീയ അധിക്ഷേപം നടത്തിയിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.

അനാവശ്യമായി ഇടപെട്ട് ഷാനിമോൾ ഉസ്മാൻ പ്രതിക്കൂട്ടിലായി. പ്രതികരണം തെറ്റായി പോയെന്ന ഷാനിമോൾ ഉസ്മാന്‍റെ തിരുത്ത് ആദരവേടെ സ്വീകരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. പിണറായിയോട് രാഷ്ട്രീയമല്ലാത്ത യാതൊരു വൈരാഗ്യവുമില്ല. സി.പി.എമ്മിന്‍റെ തെറ്റുകൾ വിമർശിക്കുകയാണ് തന്‍റെ ലക്ഷ്യമെന്നും സുധാകരൻ പറഞ്ഞു.

0Shares