
കാസര്‍കോട്:: കള്ളക്കടത്ത് മദ്യം പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ എക്‌സൈസ് സംഘത്തിന് നേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി നിരവധി അബ്ക്കാരി കേസുകളിലെ പ്രതി രക്ഷപ്പെട്ടു. 4.32 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യം എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു.
ചെങ്കള നാലാംമൈല്‍ തൈവളപ്പിലെ ഐ.സുധീറി(45)നെതിരെയാണ് കേസ്.
ഞായറാഴ്‌ച ആറ് മണിയോടെ ചെര്‍ക്കളയില്‍ കാസര്‍കോട് എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ ജെ.ജോസഫും സംഘവും വാഹന പരിശോധന നടത്തുന്നതിനിടെയാണ് സുധീര്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി എന്നാണ് പരാതി.

ഇതുസംബന്ധിച്ച് വിദ്യാനഗര്‍ പൊലീസില്‍ പരാതി നല്‍കി. മാരക രോഗം പടര്‍ത്തുമെന്ന് ഭീഷണി പെടുത്തിയതായും എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ പരാതിയില്‍ പറയുന്നു.
സുധീര്‍ ചെര്‍ക്കളയിലെ സ്ഥിരം മദ്യവില്‍പനക്കാരൻ ആണെന്നും നിരവധി അബ്ക്കാരി കേസുകളില്‍ പ്രതിയാണെന്നും എക്‌സൈസ് അധികൃതര്‍ പറഞ്ഞു. പ്രതിക്കെതിരെ കാപ്പ ചുമത്തണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
