കടയിൽ നിന്നും വാങ്ങിയ കേക്ക് കഴിച്ചവർക്ക്‌ ശാരീരിക അസ്വസ്ഥത; 23 കാരൻ്റെ മരണം ഭക്ഷ്യവിഷ ബാധയെന്ന്, അമ്മയും സഹോദരങ്ങളും ചികിത്സയില്‍

  • Post category:Kerala / news
  • Reading time:1 min read
You are currently viewing കടയിൽ നിന്നും വാങ്ങിയ കേക്ക് കഴിച്ചവർക്ക്‌ ശാരീരിക അസ്വസ്ഥത; 23 കാരൻ്റെ മരണം ഭക്ഷ്യവിഷ ബാധയെന്ന്, അമ്മയും സഹോദരങ്ങളും ചികിത്സയില്‍

തിരുവനന്തപുരം: കേക്കില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് 23 കാരൻ മരിച്ചതായി ആരോപണം. വർക്കല ഇലകമണ്‍ സ്വദേശിയായ വിനുവിൻ്റെ മരണത്തിന് പിന്നാലെയാണ് കുടുംബം പരാതി ഉയർത്തിയത്. 29നാണ് വർക്കലയിലെ കടയില്‍ നിന്നും കേക്ക് വാങ്ങിയത്.

ഇതിന് പിന്നാലെ വയറുവേദന ഉള്‍പ്പെടെ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്‌ച രാവിലെയായിരുന്നു മരണം.

സമാന ലക്ഷണങ്ങളോടെ വിനുവിൻ്റെ അമ്മയും സഹോദരനും സഹോദരിയും ഇവിടെ ചികിത്സ തേടിയിട്ടുണ്ട്. അതേസമയം, പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.

0Shares