Trending News





ഗ്രാമങ്ങളില്‍ വളര്‍ന്നുവരുന്ന ഒരു ചെടിയുണ്ട്. എന്നാല്‍ ഈ ചെടി ഭാഗ്യമാണ്. ചൂടപ്പം പോലെ വിറ്റുപോകുന്ന ഈ ചെടിയുടെ ഇലകള്‍ വിറ്റാല്‍ ദിവസവും ആയിരങ്ങള്‍ സമ്പാദിക്കാം. പറഞ്ഞുവരുന്നത് പാണല്‍ ചെടികളെ പറ്റിയാണ്. ശബരിമല തീര്‍ത്ഥാടന സമയമായതോടെ എരുമേലിയിലെ കച്ചവടക്കാര്‍ പാണല്‍ ചെടികള്‍ തേടിയുള്ള പാച്ചിലിലാണ്.
Also Read

പേട്ടതുള്ളലിന് തീര്‍ത്ഥാടകര്‍ ഉപയോഗിക്കുന്ന പ്രധാന സാമഗ്രികളില്‍ ഒന്നാണ് പാണല്‍ ഇലകള്‍. തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിച്ചതോടെ മറ്റ് മേഖലകളില്‍ പോയാണ് കച്ചവടക്കാര്‍ പാണല്‍ ചെടികള്‍ ശേഖരിക്കുന്നത്. മിക്ക കടകളിലും അതത് ദിവസം എത്തുന്ന പാണല്‍ ഇലകള്‍ ചൂടപ്പം പോലെയാണ് വിറ്റു തീരുന്നത്. പ്രതിദിനം 400 കെട്ടിലധികം പാണല്‍ ഇലകള്‍ എരുമേലിയിലേയ്ക്ക് എത്തുന്നുണ്ടെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
ഒരു കമ്പിന് പത്ത് രൂപയാണ് മിക്ക കടക്കാരും തീര്‍ത്ഥാടകരില്‍ നിന്ന് വാങ്ങുന്നത്. 100 രൂപയ്ക്കാണ് ഒരു കെട്ട് പാണല്‍ ഇല കടകളില്‍ വില്‍ക്കുന്നത്. എരുമേലിയും പരിസരങ്ങളിലുമുള്ള മേഖലകളിലെ സ്ത്രീകളുടെ പ്രധാന വരുമാന മാര്‍ഗമാണ് ഈ പാണല്‍ ഇല ശേഖരണം.

Sorry, there was a YouTube error.