ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡയമണ്ട് ആൻഡ് പോൾക്കി ഡയമണ്ട് എക്സിബിഷൻ; വിശ്വവജ്രായുടെ പത്താം പതിപ്പ് സുൽത്താൻ ഡയമണ്ട്‌സ് ആൻഡ് ഗോൾഡ് കാസർകോട് ഷോറൂമിൽ വെള്ളിയാഴ്ച ആരംഭിക്കുന്നു

You are currently viewing ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡയമണ്ട് ആൻഡ് പോൾക്കി ഡയമണ്ട്  എക്സിബിഷൻ;  വിശ്വവജ്രായുടെ പത്താം പതിപ്പ് സുൽത്താൻ ഡയമണ്ട്‌സ് ആൻഡ് ഗോൾഡ് കാസർകോട് ഷോറൂമിൽ വെള്ളിയാഴ്ച  ആരംഭിക്കുന്നു

കാസർകോട്: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡയമണ്ട് ആൻഡ് പോൾക്കി ഡയമണ്ട് എക്സിബിഷനായ വിശ്വവജ്രായുടെ പത്താം പതിപ്പ് സുൽത്താൻ ഡയമണ്ട്‌സ് ആൻഡ് ഗോൾഡ് കാസർകോട് ഷോറൂമിൽ നാളെ ആരംഭിക്കുന്നു. വിശ്വവജ്ര – ഡയമണ്ട് & പോൽകി ഡയമണ്ട് ഷോ ലോകമെമ്പാടുമുള്ള ഐ.ജി.ഐ സർട്ടിഫൈഡ് ഡയമണ്ട് ആഭരണങ്ങളുടെ 10,000 കാരറ്റിലധികം സ്റ്റോക്ക് പ്രദർശിപ്പിക്കുന്ന ഒന്നാണ്.

ഇറ്റലി, ഫ്രാൻസ്, തുർക്കി, ബെൽജിയം, യു.എസ്, സിംഗപ്പൂർ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള എക്‌സ്‌ക്ലൂസീവ് അന്താരാഷ്ട്ര ശേഖരങ്ങളാണ് ഈ ഷോയുടെ പ്രധാന ആകർഷണം. ഷോ ഉദ്ഘാടനം ജനുവരി 21-ന് വൈകുന്നേരം 4 മണിക്ക് അഞ്ജും അരോമാറ്റിക്‌സ് ആൻഡ് ബിൽഡർസ് മാനേജിംഗ് ഡയറക്ടർ പി. ബി അച്ചു നായമാർമൂല നിർവഹിക്കും.

വിവിധ പ്രദർശന ശേഖരങ്ങളുടെ ഉദ്ഘാടനവും തുടർന്നുണ്ടാകും. ബെൽജിയം കളക്ഷൻ നങ്കി മുഹമ്മദ് അലി (ജി എം – ക്വാളിറ്റി ഇന്റർനാഷണൽ, ഷാർജ)യും മിഡിൽ ഈസ്റ്റ് കളക്ഷൻ സി. എൽ റഷീദ് ഹാജി ( പ്രസിഡണ്ട്, കർണാടക സ്റ്റേറ്റ് ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ)നും യു.എസ്. കളക്ഷൻ എൻ. എ അബ്ദുൾ സയീദ് (ഹാരിസ് മറൈൻസ് , മംഗലാപുരം)വും ഇറ്റാലിയൻ കളക്ഷൻ അബ്ദുൾ റഹിമാൻ സാദിഖ് ബി.എ (എം. ഡി- സൺറൈസ് അഗ്രോ ഫുഡ് പ്രോഡക്ടസ്) ഉം പോൾക്കി കളക്ഷൻ ഹരീഷ് നായർ ( എം.ഡി-ഗ്രൂപ്പ് ടെൻ ഗ്രൂപ്പ് ഓഫ് കമ്പനീസ്) ഉം പ്രിൻസസ്സ് കളക്ഷൻ ഷംസീർപി.പി (നാസ് ഗ്രൂപ്പ്) ഉം ഫ്രഞ്ച് കളക്ഷൻ ഡോ. രൂപ വി. റാവു (യോഗ & ആയുർവേദ കോസ്മെറ്റോളജിസ്റ്റ്) ഉം ടർക്കിഷ് കളക്ഷൻ ഡോ. നഷ്വാന പർവീൻ (ക്ലിനിക്കൽ ഫിസിയോതെറാപ്പിസ്റ്റ്, കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, കുമ്പള) യും സോളിറ്റയർ കളക്ഷൻ അമിതാ മുരളീധർ കാമത്ത് (എം.ഡി-ബർമാഷെൽ ഓട്ടോമൊബൈൽസ്, നുള്ളിപ്പാടി)യും ഉദ്ഘാടനം നിർവഹിക്കും

പ്രമുഖ സെലിബ്രിറ്റി ദമ്പദികളായ മുഹമ്മദ്‌ ജാബിർ & ഷൈമ ജാബിർ ചടങ്ങിൽ മുഖ്യ അതിഥികളായിരിക്കും. പ്രദർശന ദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് ഡയമണ്ട് കാരറ്റിന് 7500 രൂപ കിഴിവ് ലഭിക്കും, കൂടാതെ ഏതു ജ്വല്ലറിയിൽ നിന്നും വാങ്ങിയ പഴയ ഡയമണ്ട് ആഭരണങ്ങൾ ഐ.ജി.ഐ സാക്ഷ്യപ്പെടുത്തിയ ഏറ്റവും പുതിയ ഡയമണ്ട് ആഭരണങ്ങളിലേക്ക് എക്സ്ചേഞ്ച് ചെയ്യുവാനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. ജനുവരി 21 മുതൽ ഫെബ്രുവരി 2 വരെയാണ് പ്രദർശനം. കൂടുതൽ വിവരങ്ങൾക്ക് – സുൽത്താൻ ഡയമണ്ട്സ് & ഗോൾഡ്, എം.ജി റോഡ്, കാസർകോട്. ഫോൺ- 04994220064.

0Shares