വള്ളം കത്തിച്ചും പൊലീസ് ബാരിക്കേഡുകൾ കടലിലെറിഞ്ഞും മത്സ്യ തൊഴിലാളികൾ; വിഴിഞ്ഞം സമരം നൂറാംദിനം, സമരക്കാർ മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്‌തു

  • Post category:Kerala / news
  • Reading time:1 min read
You are currently viewing വള്ളം കത്തിച്ചും പൊലീസ് ബാരിക്കേഡുകൾ കടലിലെറിഞ്ഞും മത്സ്യ തൊഴിലാളികൾ; വിഴിഞ്ഞം സമരം നൂറാംദിനം, സമരക്കാർ മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്‌തു

തിരുവനന്തപുരം: നൂറാം ദിവസം സമരം ശക്തമാക്കി വിഴിഞ്ഞം സമരസമിതി. വിഴിഞ്ഞത്ത് കടലിൽ വള്ളം കത്തിച്ചും പൊലീസ് ബാരിക്കേഡുകൾ കടലിൽ വലിച്ചെറിഞ്ഞുമാണ് മത്സ്യത്തൊഴിലാളികൾ പ്രതിരഷേധിച്ചത്. സമരത്തെ നേരിടാൻ ആയിരത്തി അഞ്ഞൂറിലധികം പൊലീസാണ് ക്യാമ്പ് ചെയ്യുന്നത്.

സമരക്കാർ പൊലീസ് ബാരിക്കേഡുകൾ കടലിലേക്ക് ഒഴുക്കി. സമരത്തിൻ്റെ നൂറാം ദിവസമായ വ്യാഴാഴ്‌ച കടൽമാർഗവും കരമാർഗവും തുറമുഖം ഉപരോധിച്ചുള്ള സമരമാണ് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്നത്.

പ്രതിഷേധ സൂചകമായാണ് സമരക്കാർ കടലിൽ വള്ളത്തിന് തീയിട്ടിത്. സമരപ്പന്തലിൽ ഒത്തുകൂടിയ ശേഷം ആയിരുന്നു തുറമുഖത്തേക്കുള്ള പ്രതിഷേധ മാർച്ച്.

പോലീസ് ബാരിക്കേടുകൾ തള്ളി നീക്കിക്കൊണ്ട് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പ്രതിഷേധക്കാർ തുറമുഖ കവാടത്തിലേക്ക് ഇരച്ചുകയറി. അതിനിടെ പ്രതിഷേധം കടിപ്പിക്കുന്നതിൻ്റെ സൂചന നൽകി മത്സ്യബന്ധന ബോട്ടിന് ചിലർ തീയിട്ടു. വൈദികർ ഉൾപ്പെടെയുള്ളവർ ബോട്ടിൽ നിന്ന് കടലിലേക്ക് എടുത്തുചാടി പ്രതിഷേധത്തിൻ്റെ ഭാഗമായി.

മുഖ്യമന്ത്രി പിണറായി വിജയൻ സമരവുമായി ബന്ധപ്പെട്ട നടത്തുന്ന പ്രസ്താവനകൾ വ്യാജമാണെന്ന് ഫാദർ യൂജിങ് പെരേര പ്രതികരിച്ചു.

0Shares