
താന്‍ പങ്കെടുക്കുന്ന പരിപാടികള്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ്റെ യും ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷിൻ്റെയും പ്രസ്താവനകളില്‍ പ്രതികരണവുമായി ശശി തരൂര്‍. പതിനാലു വര്‍ഷമായി എവിടെപ്പോയാലും ഡി.സി.സി പ്രസിഡന്റുമാരോട് പറഞ്ഞിട്ടാണ് പോകുന്നത്. തൻ്റെ ഓഫീസ് ഡി.സി.സി ഓഫീസില്‍ അറിയിക്കാറുണ്ട്. ആ മെസ്സേജുകള്‍ അവര്‍ക്ക് കിട്ടിയോ ഇല്ലയോ എന്ന് തനിക്ക് അറിയില്ല.
തൻ്റെ ഭാഗത്തുനിന്ന് ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. വീഴ്ച പറ്റിയെങ്കില്‍ കണ്ടുപിടിക്കണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി ചട്ടക്കൂട് മറികടക്കുന്ന പരിപാടിയില്‍ പങ്കെടുക്കില്ലെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ്റെ പ്രതികരണത്തിന് ശശി തരൂര്‍ മറുപടി നല്‍കി. ‘കോണ്‍ഗ്രസിൻ്റെ പോഷക സംഘടനയാണ് യൂത്ത് കോണ്‍ഗ്രസ്. അവര്‍ ക്ഷണിക്കുമ്പോള്‍ എങ്ങനെ സംഘടനാ വിരുദ്ധമാകും. അദ്ദേഹത്തോട് കാണുമ്പോള്‍ ചോദിക്കാം.’- ശശി തരൂര്‍ പറഞ്ഞു.

‘കോണ്‍ഗ്രസ് എം.പിയായിട്ട് 14 വര്‍ഷമായി ഇതുവരെ ഇങ്ങനെയൊരു വിവാദമുണ്ടായിട്ടില്ല. ഇപ്പോള്‍ എന്താണ് പുതിയ കാര്യം എന്ന് മനസ്സിലായിട്ടില്ല. ഈ സ്ഥലങ്ങളിലൊക്കെ പ്രഭാഷണത്തിനും പരിപാടികള്‍ക്കും ഒക്കെയായി ഒരുതവണയെങ്കിലും വന്നിട്ടുണ്ട്. ഇത്തവണ എന്തുകൊണ്ടാണ് ചിലര്‍ വിവാദമുണ്ടാക്കുന്നതെന്ന് അവരാണ് വ്യക്തമാക്കേണ്ടത്. തൻ്റെ ഭാഗത്തുനിന്ന് വിവാദമില്ല. പ്രത്യേകിച്ച് ഒന്നും പറയുന്നുമില്ല. ആര്‍ക്കും എതിരായിട്ട് സംസാസാരിക്കുന്നില്ല’.- അദ്ദേഹം പറഞ്ഞു.
