ഓട്ടിസം ബാധിതനായ പത്തുവയസുകാരനെ പീഡിപ്പിച്ച കേസ്; അദ്ധ്യാപകന് 161 വർഷം തടവ്; കൂടുതൽ അറിയാം..

  • Post category:local news
  • Reading time:1 min read
You are currently viewing ഓട്ടിസം ബാധിതനായ പത്തുവയസുകാരനെ പീഡിപ്പിച്ച കേസ്; അദ്ധ്യാപകന് 161 വർഷം തടവ്; കൂടുതൽ അറിയാം..

തിരുവനന്തപുരം: ഓട്ടിസം ബാധിതനായ പത്തുവയസുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിയായ അധ്യാപകൻ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. പ്രതിയായ അധ്യാപകന് 161 വർഷം തടവും 87,000 രൂപ പിഴയും ശിക്ഷ. പൗഡിക്കോണം സ്വദേശിയായ അധ്യാപകൻ സന്തോഷ്‌ കുമാറാണ് കുറ്റക്കാരൻ. പ്രതി പത്തുവയസുകാരൻ്റെ അദ്ധ്യാപകനാണ്. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. 2019 ജൂലൈ മാസമാണ് കേസിന് ആസ്പദമായ സംഭവം. കുട്ടിയുടെ ശാരീരികവെല്ലുവിളി മുതലെടുത്താണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്. സ്കൂളിൽ വച്ചായിരുന്നു സംഭവം. കുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു എന്നും കണ്ടെത്തി. പ്രത്യേക മെഡിക്കൽ സംഘത്തെ രൂപീകരിച്ചായിരുന്നു കുട്ടിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയത്.

0Shares