
നടി ഐശ്വര്യ റായി ബച്ചന് നികുതി വകുപ്പിൻ്റെ നോട്ടീസ്. നടിയുടെ പേരിലുള്ള ഭൂമിയുടെ നികുതി അടയ്ക്കാത്തതിനാണ് നികുതി വകുപ്പ് നോട്ടീസ് അയച്ചത്. പത്ത് ദിവസത്തിനുള്ളിൽ തുക അടയ്‌ക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്. നാസിക്കിലെ നടിയുടെ പേരിലുള്ള 1 ഹെക്ടർ ഭൂമിയുടെ നികുതിയാണ് അടയ്ക്കാനുള്ളത്.
രണ്ട് ദിവസത്തിനുള്ളിൽ നികുതി അടക്കുമെന്ന് നടിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2023 ജനുവരി 9ലെ നോട്ടീസിൽ പറയുന്നത് പ്രകാരം, 21,960 രൂപയാണ് നികുതി ഇനത്തിൽ ഐശ്വര്യ നൽകാനുള്ളത്. കുടിശ്ശിക തുക ഒരു വർഷത്തേക്കാണ്.

ഐശ്വര്യ റായി ബച്ചൻ 2009 ലാണ് ഭൂമി വാങ്ങിയത്. ഇതാദ്യമായിട്ടാണ് നികുതി അടക്കാൻ വീഴ്ച വരുത്തുന്നതെന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും സിന്നാർ ജില്ലയിലെ തഹസിൽദാർ ഏകനാഥിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
